സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ്; 1715 പേർക്ക് രോഗമുക്തി
text_fields
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസത്തെ ഉയർന്ന കോവിഡ് കണക്കാണിത്.1715 പേർ രോഗമുക്തി നേടി. 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 92 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
വിദേശത്തു നിന്ന് എത്തിയവർ 60 പേർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 108 പേർ, 30 ആരോഗ്യപ്രവർത്തകർ എന്നിവരും രോഗബാധിതരിൽ പെടുന്നു.
കോവിഡ് മൂലം നാലു മരണങ്ങൾ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27714 പരിശോധനകൾ നടത്തി. തിരുവനന്തപുരം ജില്ലയിൽ ആശങ്ക വർധിക്കുകയാണ്. തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച 485 പേരിൽ 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 33 പേർക്കള് രോഗ ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യ പ്രവർത്തകർക്കും ഇവിടെ രോഗം ബാധിച്ചിട്ടുണ്ട്.
കോവിഡ് കേസുകൾ ജില്ല തിരിച്ച്
തിരുവനന്തപുരം -485, കോഴിക്കോട് -173, ആലപ്പുഴ-169, മലപ്പുറം -114, എറണാകുളം -101, കാസർകോട് -73, തൃശൂർ -64, കണ്ണൂർ -57, കൊല്ലം -41, ഇടുക്കി -41, പാലക്കാട് -39, പത്തനംതിട്ട -38, കോട്ടയം -15, വയനാട് -10
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.