കോവിഡ് സർട്ടിഫിക്കറ്റ്: 250ഓളം പേരുടെ ഗൾഫ് യാത്ര മുടങ്ങി
text_fieldsകരിപ്പൂർ/നെടുമ്പാശ്ശേരി/കണ്ണൂർ: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് സ്വീകരിക്കാത്തതിനെ തുടർന്ന് കോഴിക്കോട്, നെടുമ്പാശ്ശേരി, കണ്ണൂർ വിമനത്താവളങ്ങളിലായി 250ഓളം പേരുടെ ഗൾഫ് യാത്ര മുടങ്ങി.
കരിപ്പൂരിൽ തിങ്കളാഴ്ച പുലർച്ച സ്പൈസ്ജെറ്റിൽ ദുബൈയിലേക്ക് പുറപ്പെടേണ്ട 100 ഓളം പേരുടെ യാത്രയാണ് മുടങ്ങിയത്. ഇവർക്ക് കോഴിക്കോട് മൈേക്രാ ഹെൽത്ത് ലാബിലെ കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുകളാണുണ്ടായിരുന്നത്.
മൈക്രോ ഹെൽത്ത് ലാബ്, ജയ്പൂരിലെ സൂര്യം ലാബ്, ഡോ. പി. ഭാസിൻ പാത്ത് ലാബ് ഡൽഹി, നോബിൾ ഡയഗ്നോസ്റ്റിക് സെൻറർ ഡൽഹി എന്നിവിടങ്ങളിലെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനികൾക്ക് നിർദേശം ലഭിച്ചത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകാനെത്തിയ 40ഓളം പേർക്കാണ് നെടുമ്പാശ്ശേരിയിൽ യാത്ര മുടങ്ങിയത്. വിമാനക്കമ്പനികൾ മുൻകൂട്ടി വിവരം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാർ പലരും ബഹളം െവച്ചു.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദുബൈയിലേക്ക് പോകാനെത്തിയ 110 പേർക്ക് യാത്ര മുടങ്ങി. അതേസമയം, സർട്ടിഫിക്കറ്റ് സ്വീകരിക്കാത്തത് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.