പ്രതിരോധത്തിൽ ദിശ മാറ്റം; കരുതലിന് ഇനി സ്വയമൊരുങ്ങണം
text_fieldsതിരുവനന്തപുരം: സാമൂഹികനിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നതോടെ ആേരാഗ്യവകുപ്പിെൻറ ഉത്തരവാദിത്തം എന്നതിൽ നിന്ന് ജനങ്ങളുടെയും ചുമതലയായി കോവിഡ് പ്രതിരോധത്തിെൻറ ദിശ മാറ്റാനൊരുങ്ങി സർക്കാർ. ജനകീയ പങ്കാളിത്തത്തോടെ കോവിഡിനെ ചെറുക്കുകയെന്നത് തുടക്കത്തിലേ പറയുന്നുണ്ടെങ്കിലും ആറുമാസം പിന്നിട്ടിട്ടും വൈറസ് സാന്നിധ്യം പൂർണമായും വിട്ടുമാറാത്ത സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകർക്കൊപ്പം വ്യക്തികളെ കൂടി സജ്ജരാക്കുന്നത്. ചികിത്സയിലല്ല മറിച്ച്, രോഗം വരാതെയുള്ള കരുതലിലാണ് ഇൗ ജനകീയ ഉത്തരവാദിത്തം.
രോഗലക്ഷണങ്ങളും സൂചനകളും സ്വയം തിരിച്ചറിയുന്നതിന് (സെൽഫ് കെയർ) ഒാരോരുത്തരെയും സജ്ജരാക്കണമെന്നതാണ് ആരോഗ്യവകുപ്പിെൻറ അജണ്ടയിലുള്ളത്. സെപ്റ്റംബർ ആദ്യവാരത്തിലെ കോവിഡ് വ്യാപന നില വിശകലനം നടത്തി ആരോഗ്യ വകുപ്പ് തയാറാക്കിയ പ്രതിവാര ബുള്ളറ്റിനിലും ഇക്കാര്യം അടിവരയിടുന്നു. ശ്വസനപ്രക്രിയയുടെ നില പൾസ് ഒാക്സി മീറ്റർ ഉപയോഗിച്ച് സ്വയം മനസ്സിലാക്കാൻ ആളുകളെ പര്യാപ്തരാക്കുകയാണ് ഇതിലൊന്ന്. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കാനുള്ള സാധ്യതയേറെയാണെന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
21 മുതൽ ഇളവുകളെല്ലാം പൂർണമായും പ്രാബല്യത്തിൽ വരുന്നതോടെ സ്വാഭാവികമായും വലിയ തോതിൽ കോവിഡ് വ്യാപനമുണ്ടാകുമെന്ന് മന്ത്രി കെ.കെ. ശൈലജയും വ്യക്തമാക്കുന്നു. ''എല്ലാം തുറക്കുകയാണ്. നേരത്തേയുള്ളതുപോലെ ലോക്ഡൗണും ട്രിപ്ൾ ലോക്ഡൗണുമൊന്നുമുണ്ടാകില്ല. കോവിഡിനൊപ്പം ജീവിേക്കണ്ടിവരുന്ന ഘട്ടത്തിൽ മതിയായ മുൻകരുതൽ സ്വീകരിച്ചേ തീരുവെന്നും'' മന്ത്രി പറഞ്ഞു.
മുതിർന്നവരെയും രോഗികളെയും പ്രത്യേകം പരിചരിക്കേണ്ടതിനെ കുറിച്ച് കുടുംബാംഗങ്ങളെ ബോധവത്കരിക്കലാണ് മറ്റൊന്ന്. ക്ഷീണം, മണം തിരിച്ചറിയാനാകാത്ത നില, ശ്വാസതടസ്സം എന്നീ അപകട ലക്ഷണങ്ങളെ ജാഗ്രതയോടെ കരുതാനും നിർദേശിക്കും. ആളുകൾ അടുത്തിടപഴകുന്ന കടകൾ, ഒാഫിസുകൾ, മാർക്കറ്റുകൾ, മറ്റ് സ്ഥാപനങ്ങൾക്ക് എന്നിവക്ക് പുറത്ത് ''ഇവിടം കോവിഡ് പ്രോേട്ടാകോൾ പൂർണമായും പാലിക്കുന്നു'' എന്ന സന്ദേശമടങ്ങിയ േബാർഡ് സ്വയം സർട്ടിഫിക്കറ്റായി പ്രദർശിപ്പിക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.