കോവിഡ്: നിർദേശം അവഗണിച്ച് സി.ഐ.ടി.യു ജനറൽ കൗൺസിൽ; കലക്ടർ ഇടപെട്ടു
text_fieldsതൃശൂർ: കോവിഡ് 19 വ്യാപന സാഹചര്യത്തിൽ കൂട്ടംകൂടലും ആഘോഷങ്ങളും പഠനവുമുൾപ്പെടെ ഒഴി വാക്കാനുള്ള സർക്കാർ നിർദേശം ജനം ഏറ്റെടുത്തിരിക്കെ, ഇത് ലംഘിച്ച് സി.ഐ.ടി.യു തൃശൂർ ജി ല്ല ജനറൽ കൗൺസിൽ യോഗം ചേർന്നു. പരാതി ഉയർന്നതോടെ കലക്ടർ നേതാക്കളിൽനിന്നും വിശദീ കരണം തേടി. പിന്നീട് തിരക്കിട്ട് യോഗ നടപടികൾ അവസാനിപ്പിച്ചു.
സാഹിത്യ അക്കാദമ ി ഹാളിലായിരുന്നു യോഗം. സി.ഐ.ടി.യുവിൽ അഫിലിയേറ്റ് ചെയ്ത സംഘടനകളുടെ പ്രതിനിധികൾ ഉൾ പ്പെടെ 700ലേറെ പേരാണ് പങ്കെടുത്തത്. മാസ്ക് അടക്കം പ്രതിരോധ സംവിധാനങ്ങൾ യോഗ ഹാളിൽ ഒരു ക്കിയിരുന്നു.
സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.കെ. ദിവാകരനാണ് ഉദ്ഘാടനം ചെയ്തത്. ഇതി നിടെ യോഗം നടക്കുന്നുവെന്ന് കാണിച്ച് കെ.എസ്.യു കലക്ടർക്ക് പരാതി നൽകി.
സർക്കാർ നിർദേശം ലംഘിച്ച് സി.ഐ.ടി.യു യോഗം ചേർന്നത് വിവാദമായതോടെ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരോട്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വളൻറിയർമാർ രംഗത്തുണ്ടെന്നും യോഗത്തിൽ ആരോഗ്യ രംഗത്തുള്ളവർ പങ്കെടുക്കുന്നുണ്ടെന്നും ജില്ല സെക്രട്ടറി യു.പി. ജോസഫ് വിശദീകരിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് തലത്തിൽ ആദ്യഘട്ടത്തിൽ ഓരോ വളൻറിയറെയും ആവശ്യാനുസരണം പിന്നീട് കൂടുതൽ പ്രവർത്തകരെയും വിട്ടുനൽകുമെന്ന് അദ്ദേഹം അറിയിച്ചു.നിരവധി വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. റെയിൽവേ, കെ.എസ്.ആർ.ടി.സി അടക്കമുള്ള സർവിസുകളും മാധ്യമ സ്ഥാപനങ്ങളും മുടക്കമില്ലാതെ നടക്കുന്നു. ഒന്നും അടച്ചുപൂട്ടി പോവേണ്ട സാഹചര്യമില്ല. അശ്രദ്ധയിലൂടെ അപകടം ക്ഷണിച്ചുവരുത്തരുതെന്നതാണ് സി.ഐ.ടി.യു നിലപാട്. പരാതി ലഭിച്ചതായി അറിയിച്ച് കലക്ടർ വിളിച്ചിരുന്നു. കലക്ടർക്ക് മറുപടി നൽകിയിട്ടുണ്ട്- ജോസഫ് പറഞ്ഞു. അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ, അത് മാധ്യമങ്ങളായാലും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.കെ. രാമചന്ദ്രൻ, പി.െക. ഷാജൻ, എം.കെ. കണ്ണൻ, ബാബു എം. പാലിശേരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ആൾക്കൂട്ട പരിപാടിയുമായി ബി.ജെ.പി
കോട്ടയം: കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ ജാഗ്രത നിര്‍ദേശം കാറ്റിൽപറത്തി ബി.ജെ.പി. വ്യാഴാഴ്ച കോട്ടയത്ത് ബി.ജെ.പി സംഘടിപ്പിച്ച ജില്ല പ്രസിഡൻറിെൻറ ചുമതല ഏൽക്കൽ ചടങ്ങ് സർക്കാറിെൻറ ജാഗ്രത നിർദേശങ്ങളെല്ലാം ലംഘിക്കുന്നതായിരുന്നു.
ജില്ല, സംസ്ഥാന നേതാക്കളടക്കം 150ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് സ്ഥിരീകരിച്ച് നിരവധിപേർ ചികിത്സയിലുള്ള ജില്ലകളിൽ ആൾക്കൂട്ട പരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നിലനിൽക്കേ സംഘടിപ്പിച്ച ചടങ്ങിൽ സ്ത്രീകൾ ഉൾെപ്പടെ പെങ്കടുത്തിരുന്നു. പരിപാടി ഒഴിവാക്കണമെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും നേതൃത്വം തള്ളി. മാധ്യമങ്ങള്‍ എത്തിയപ്പോഴേക്കും പരിപാടി പെട്ടെന്ന് നിര്‍ത്തി നേതാക്കള്‍ സ്ഥലംവിട്ടു. ബുധനാഴ്ച രാഷ്ട്രീയ പാര്‍ട്ടികളുടെയും മതമേലധ്യക്ഷരുടെയും യോഗം വിളിച്ച് കോട്ടയം കലക്ടര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
വൈറസ് ബാധിച്ചവരുടെ ഫ്ലോചാര്ട്ട് ഉള്‍പ്പെടെ തയാറാക്കി അതിജാഗ്രതയോടെ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും മുന്നോട്ടുപോകുന്നതിനിടെയാണ് ബി.ജെ.പിയുടെ പരിപാടി. ഫ്ലോചാര്‍ട്ടില്‍ ഉള്‍പ്പെട്ട സ്ഥലത്തിനു സമീപമാണ് യോഗം നടന്നതെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു.
പ്രചാരണ പരിപാടി നിർത്തിവെച്ച് ഡി.വൈ.എഫ്.െഎ
തിരുവനന്തപുരം: കോവിഡ് -19െൻറ പശ്ചാത്തലത്തിൽ മാർച്ചിൽ നടത്താൻ തീരുമാനിച്ച എല്ലാ പ്രചാരണ പരിപാടിയും താൽക്കാലികമായി നിർത്തിവെക്കാൻ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു. ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന ജനദ്രോഹ നയത്തിനെതിരെയും ‘ഇന്ത്യയെ വിൽക്കരുത്, വിഭജിക്കരുത്, സമരമാവുക’ എന്ന മുദ്രാവാക്യമുയർത്തി യൂനിറ്റുകളിൽ തീരുമാനിച്ച യൂത്ത് അസംബ്ലിയും പൊതുയോഗങ്ങളും അവസാനിപ്പിക്കാൻ നിർദേശം നൽകി. യൂത്ത് അസംബ്ലിക്ക് തുടർച്ചയായി ലഘുലേഖകൾ വിതരണം ചെയ്തുകൊണ്ട് നടത്താനിരുന്ന ഭവനസന്ദർശനവും താൽക്കാലികമായി നിർത്തിവെക്കും. കുടിവെള്ളപ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ സ്നേഹമൊരുകുമ്പിൾ എന്ന പേരിൽ യൂനിറ്റുകളിൽ തീരുമാനിച്ച ദാഹജല പന്തലുകളും നിർത്തിവെക്കുകയാണെന്ന് നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.