കോവിഡ് വ്യാപനം രൂക്ഷം; വയനാട് ജില്ലയില്‍ അധിക ക്രമീകരണങ്ങൾ ഏര്‍പ്പെടുത്താന്‍ കലക്ടറുടെ ഉത്തരവ്
text_fieldsകൽപറ്റ: വയനാട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ സി.എഫ്.എല്‍.ടി.സികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത് ഉള്‍പ്പെടെ അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഉത്തരവിട്ടു. രോഗം സ്ഥിരീകരിക്കുന്നവര്‍ അതത് പഞ്ചായത്തിന് കീഴിലുള്ള സി.എഫ്.എല്‍.ടി.സികളില്‍ ചികിത്സ തുടരണം. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെ സെന്‍ററുകളില്‍ പഞ്ചായത്ത് സജ്ജീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വീടുകളില്‍ ചികിത്സ തേടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് പഞ്ചായത്തിലെ ആര്‍.ആര്‍.ടി വിഭാഗം ഉറപ്പാക്കണം. രോഗബാധിതരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധമായും ക്വാറന്‍റീനില്‍ കഴിയണം. ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2018 പ്രകാരം കേസെടുക്കും. ഇവരെ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറന്‍റീന്‍ സെന്ററുകളിലാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ നിലവില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. പങ്കെടുക്കുന്നവരെ സംബന്ധിച്ചുള്ള വിവരം മുന്‍കൂറായി അതാത് സ്‌റ്റേഷന്‍ ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവരെ അറിയിക്കണം. ഇത്തരം ചടങ്ങുകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ്, തഹസില്‍ദാര്‍, ഡി.വൈ.എസ്.പി തുടങ്ങിയവര്‍ സന്ദര്‍ശിക്കണമെന്നും ചടങ്ങുകളില്‍ ഭക്ഷണം പാര്‍സല്‍ മാത്രമേ നല്‍കാന്‍ പാടുള്ളു എന്നും ഉത്തരവില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.