എട്ട് ദിവസത്തിനുള്ളിൽ 302 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; സംസ്ഥാനം ആശങ്കയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികൾ വ്യാപിക്കുന്നു. എട്ട് ദിവസത്തിനിടെ 302 പേർക്കാണ് കോവിഡ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനം ആശങ്കയിലായിരിക്കുകയാണ്.
ജൂലൈ ഒന്നിന് 13 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. രണ്ടാം തീയതി മുതൽ ആറാം തീയതി വരെ യഥാക്രമം 14,27,17,38,35 എന്നിങ്ങനെയായിരുന്നു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം. ഏഴ്, എട്ട് തീയതികളിലായി 158 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് പിടിപെട്ടത്.
ബുധനാഴ്ച മാത്രം ആരോഗ്യപ്രവർത്തകർ, സൈനികർ, അർദ്ധ സൈനികർ എന്നിവരുൾപ്പെടെ 14 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ വർധിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാനിന് രൂപം കൊടുത്തിട്ടുണ്ട്.
രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കുകയും പൂന്തുറ ഉള്‍പ്പെടെ സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശനനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൂടാതെ വയോധികർ, ഗര്‍ഭിണികള്‍, കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ വിഭാഗക്കാരോട് സുരക്ഷയുടെ ഭാഗമായി റിവേഴ്‌സ് ക്വാറൻറീന്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.