കോവിഡ് നിയന്ത്രണം: രണ്ടു ദിവസത്തിനകം കടയുടമകളുടെ യോഗം വിളിക്കാൻ ഡി.ജി.പിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തിൽ വിളിച്ചുകൂട്ടാൻ ഡി.ജി.പി അനിൽ കാന്ത് ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുക.
കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നുറപ്പാക്കുകയാണ് ലക്ഷ്യം. ഹോം ഡെലിവറി, ഇലക്േട്രാണിക് പണമിടപാട് എന്നീ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ കടയുടമകളെ േപ്രരിപ്പിക്കും. രണ്ടു ദിവസത്തിനകം യോഗങ്ങൾ നടത്തും.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ പൊതുയിടങ്ങളിൽ മൈക്ക് അനൗൺസ്മെൻറ് നടത്തും. റെസിഡൻറ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.