കോവിഡ് നിയന്ത്രണ ഉത്തരവ്: ജനാവകാശങ്ങൾ തടയുന്നില്ലെന്ന് റവന്യൂ മന്ത്രി
text_fieldsതിരുവനന്തപുരം: പൊതുസമൂഹത്തിെൻറ അവകാശങ്ങൾ തടയുന്ന ഒന്നും കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിലില്ലെന്ന് മന്ത്രി കെ. രാജൻ. പൊതുനന്മ മാത്രമാണ് ലക്ഷ്യമിടുന്നെതന്നും ഭരണഘടനാ വിരുദ്ധമായ ഒന്നും ഉത്തരവിലില്ലെന്നും മന്ത്രി പറഞ്ഞു.
കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കേറ്റാ ആർ.ടി.പി.സി.ആർ ഫലമോ ഒരു മാസത്തിനുമുമ്പ് കോവിഡ് രോഗം വന്ന് ഭേദമായവേരാ വേണമെന്ന് നിർദേശിച്ചത് ഭരണഘനാ ലംഘനവും കോടതി വിധികൾക്ക് വിരുദ്ധവുമാണെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാവര്‍ക്കും ജീവനോപാധി ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് ഉത്തരവിലെന്ന് മന്ത്രി പറഞ്ഞു. ജീവനോപാധി തേടി പോകുന്നവര്‍ക്കും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും നിയന്ത്രണങ്ങളില്ല.
വാക്സിന്‍ സ്വീകരിക്കാത്തവർ വീട്ടിന് വെളിയില്‍ ഇറങ്ങരുതെന്നും വാക്സിനെടുത്തവർ മാത്രമേ കച്ചവടസ്ഥാപനങ്ങള്‍ നടത്താനും ജോലിചെയ്യാനും പാടുള്ളൂെവന്നും പറഞ്ഞ മിസോറം ഉത്തരവിനെയും സ്വകാര്യ^പൊതുമേഖലകളില്‍ പണിയെടുക്കുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയ അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിനെയുമാണ് ഗുവാഹതി ഹൈകോടതി റദ്ദാക്കിയത്. സംസ്ഥാനത്തെ ഉത്തരവിൽ കടകളും ടൂറിസം സെൻററുകളും മറ്റ് ഇതര സ്ഥാപനങ്ങളും വാക്സിനേഷനെടുത്ത ജീവനക്കാരുടെ വിവരം പ്രസിദ്ധപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തു.
വാക്സിനേഷന്‍ എടുക്കാത്തവര്‍ ജോലി ചെയ്യേണ്ടതിെല്ലന്ന് അർഥമാകുന്നില്ല. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരോ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരോ ഒരു മാസം മുമ്പ് കോവിഡ് വന്ന് ഭേദമായവരോ ആണെങ്കില്‍ കടകളിലും പൊതുസ്ഥലങ്ങളിലും ബാങ്കുകളിലും മറ്റും ജോലിക്കായും സന്ദര്‍ശകരായും പ്രവേശനം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണെൻറ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.