സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഖാദി മാസ്ക് നിര്‍ബന്ധം
text_fieldsകണ്ണൂർ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഖാദി മാസ്കുകള്‍ നിര്‍ബന്ധമാക്കുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസ്കുകള്‍ ഖാദി ബോര്‍ഡില്‍നിന്ന് വാങ്ങാന്‍ സര്‍ക്കാര്‍ നിർദേശം നല്കി. ഇതിെൻറ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിെൻറ നേതൃത്വത്തില്‍ വിവിധ കേന്ദങ്ങളില്നിന്നായി മാസ്കുകളുടെ ഉൽപാദനം ആരംഭിച്ചു. നൂറിലേറെ തവണ കഴുകി ഉപയോഗിക്കാന്‍ പറ്റുന്ന കട്ടിയുള്ള ‘മനില’ തുണി ഉപയോഗിച്ചാണ് ഖാദി ബോര്‍ഡ് മാസ്കുകള്‍ നിര്‍മിക്കുന്നത്. വിവിധ നിറങ്ങളിലുള്ള മാസ്കുകള്‍ ഖാദി ബോര്‍ഡിെൻറ വിവിധ കേന്ദ്രങ്ങളില്‍നിന്നും ലഭ്യമാവും.
മാസ്ക് ഒന്നിന് 15 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ 100 എണ്ണം വാങ്ങുകയാണെങ്കില്‍ 13 രൂപ നിരക്കില്‍ ലഭിക്കും. കട്ടിയുള്ള തുണി ആയതിനാല്‍ ഒരു പാളിയാണ്. ഇലാസ്റ്റിക് ഉള്ളതും കെട്ടാന്‍ കഴിയുന്ന തരത്തിലുള്ളതുമായ മാസ്കുകളുമാണ് നിര്‍മിക്കുന്നത്. ഓണത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള ട്രെന്‍ഡി മാസ്കുകള്‍ വിപണിയിലിറക്കുമെന്ന് ഖാദി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. നാരായണന് പറഞ്ഞു. ഖാദി വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ അവക്ക് അനുയോജ്യമായ മാസ്കുകള്‍ സൗജന്യമായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.