കോവിഡ് മാനദണ്ഡം; മുന്നറിയിപ്പുമായി ജില്ല കലക്ടർ: മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ നടപടി
text_fieldsആലപ്പുഴ: ആൾക്കൂട്ടവും അടഞ്ഞ സ്ഥലങ്ങളും ആളുകൾ തമ്മിലെ സമ്പർക്കവും മാസ്ക്/ സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാത്തതും കോവിഡ് ബാധതരുടെ എണ്ണം വർധിക്കുന്നതിന് ഇടയാക്കുമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കലക്ടർ എ. അലക്സാണ്ടര്‍ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നത് കടയുടമയെയും ജീവനക്കാരെയും ഉപഭോക്താക്കളെയും രോഗം പടിപെടുന്നതിൽനിന്ന് രക്ഷിക്കും. കടകൾ രാവിലെ എഴുമുതൽ വൈകീട്ട് ഒമ്പതുവരെ തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാനാണ് അനുവദിച്ചിട്ടുള്ളത്.
കോവിഡ് നിയന്ത്രണങ്ങളും നിർദേശങ്ങളും അനുസരിക്കുന്നതിലൂടെ രോഗവ്യാപനം തടഞ്ഞ് ഉത്തരവാദിത്ത വിപണനം ഉറപ്പാക്കി കോവിഡ് പ്രതിരോധ യജ്ഞത്തിൽ എല്ലാവരും പങ്കാളികളായാല്‍ കൂടുതല്‍ അടച്ചിടലിലേക്ക് പോകാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് കലക്ടർ അറിയിച്ചു.
നിർദേശങ്ങൾ
- കടകളിലെ ജോലിക്കാര്‍ വാക്സിനേഷൻ സ്വീകരിച്ചത് സംബന്ധിച്ച വിവരങ്ങളും അകത്ത് പ്രവേശനം അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ എണ്ണവും പ്രദർശിപ്പിക്കണം.
- 25 ചതുരശ്ര അടിക്ക് ഒരാൾ എന്നനിലയിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. പുറത്തെ തിരക്കും ആൾക്കൂട്ടവും ഒഴിവാക്കണം. കാത്തുനിൽക്കുന്നവരും അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
- കുറഞ്ഞത് രണ്ടാഴ്ച മുെമ്പങ്കിലും കോവിഡ് വാക്സിൻ സ്വീകരിച്ചതിെൻറ തെളിവ്, മൂന്നുദിവസംമുമ്പ് ലഭിച്ച ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ്, ഒരുമാസം മുമ്പെങ്കിലും കോവിഡ് പിടിപെട്ട് ഭേദമായ സർട്ടിഫിക്കറ്റ് ഇവയിലേതെങ്കിലും കടയിലെ ജീവനക്കാര്‍ കരുതണം.
- ഹോട്ടലുകൾക്കും റസ്റ്റാറൻറുകൾക്കും രാത്രി 9.30 വരെ ഓൺലൈൻ ഡെലിവറി അനുവദിച്ചിട്ടുണ്ട്. കടയിലെ ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്ക് ശരിയായി ധരിച്ചിരിക്കണം.
- കടയിൽ സാനിറ്റൈസർ വെക്കണം. കടക്കുള്ളിൽ കയറുന്നതിനുമുമ്പും ഇറങ്ങിയ ശേഷവും കൈകളിൽ നന്നായി സാനിറ്റൈസർ പുരട്ടണം. ഇടക്കിടെ സാനിറ്റൈസ് ചെയ്യണമെന്ന് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും കടയുടമ നിർദേശം നൽകണം.
- എ.സി ഒഴിവാക്കണം. വാതിലുകൾ/ ജനലുകൾ തുറന്ന് വായുസഞ്ചാരമുറപ്പാക്കണം.
- സാധനങ്ങൾ ശേഖരിക്കുന്ന ട്രോളി, കാർഡിടപാടിനുപയോഗിക്കുന്ന മെഷീൻ എന്നിവ സാനിറ്റൈസർ പുരട്ടി ഇടക്കിടെ അണുവിമുക്തമാക്കണം.
- കടക്കുള്ളിൽ ബില്ലടക്കാൻ അകലം പാലിച്ചുനിൽക്കാനുതകുന്ന രീതിയിൽ ചെറിയ വൃത്തങ്ങൾ/അടയാളങ്ങൾ വരക്കണം. അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
- കടയടക്കുന്നതിന് മുമ്പ് കടക്കുള്ളിൽ അണുവിമുക്തമാക്കുന്നതിന് ബ്ലീച്ചിങ് ലായനി സ്പ്രേ ചെയ്യുകയോ ലായനിയുപയോഗിച്ച് തുടക്കുകയോ ചെയ്യണം.
- സാധനങ്ങൾ കൊണ്ടുപോകുന്നതിന് സ്വന്തം സഞ്ചി കൈയിൽ കരുതാൻ നിർദേശിക്കാം. മുതിർന്ന പൗരന്മാരെയും ഗർഭിണികളെയും കാത്തുനിർത്താതെ സാധനം നൽകി എത്രയുംപെട്ടെന്ന് മടക്കിയയക്കണം.
- മറ്റുള്ളവർ സ്പർശിക്കാന്‍ സാധ്യതയുള്ള ചുവരുകൾ, ഷെൽഫുകൾ, ഗോവണികളുടെ കൈവരികൾ, വാതിൽപടികൾ എന്നിവ ഇടക്കിടെ അണുവിമുക്തമാക്കണം.
- പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ കടയിൽ പ്രവേശിപ്പിക്കരുത്.
- ജീവനക്കാരും സന്ദർശകരും കോവിഡ് പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.