സംസ്ഥാനത്ത് കർഫ്യൂ നീട്ടി; പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: ജനത കർഫ്യൂ ആചരിക്കുന്ന ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി. നിർദേശങ്ങൾ അനുസരിക്കാത്തത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കുമെന്ന് അറിയിപ്പിൽ പറയുന്നു. അതേസമയം എത്ര മണിവരെയാണ് നിയന്ത്രണം എന്ന് വ്യക്തമാക്കിയിട്ടില്ല.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശനനിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ല മജിസ്ട്രേറ്റായ കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നൽകി. കാസർകോട് ജില്ലയിൽ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കലക്ടർക്ക് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർസംസ്ഥാന ബസ് സർവിസുകൾക്കും നാളെ മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തിയതായും സർക്കാർ അറിയിച്ചു.
ജനത കർഫ്യൂ: നിശ്ചലമായി കേരളം
തിരുവനന്തപുരം: കോവിഡിെൻറ സമൂഹ വ്യാപനം തടയാൻ പ്രധാനമന്ത്രിയും തുടർന്ന് മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനത കർഫ്യൂ ഏറ്റെടുത്ത് നിശ്ചലമായി കേരളം. നഗര, ഗ്രാമ വ്യത്യാസവും കക്ഷി രാഷ്ട്രീയ ഭേദവും മത- ജാതി വ്യത്യാസവുമില്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി കർഫ്യൂവിൽ പങ്കാളികളായി. ആളുകൾ വീടിന് പുറത്തിറങ്ങാതെയും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടുമാണ് കോവിഡിെൻറ സമൂഹ വ്യാപനത്തിന് പ്രതിരോധം ഉയർത്തിയത്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിെൻറയും നേതൃത്വത്തിൽ മന്ത്രിമാർ ഉൾെപ്പെട രാഷ്ട്രീയ നേതൃത്വം ഒാഫിസുകളിൽ പോവാതെയും പൊതുപരിപാടികൾ ഉപേക്ഷിച്ചും വീടുകളിൽ തങ്ങി ശുചീകരണത്തിന് നേതൃത്വം നൽകി. ചലച്ചിത്ര താരങ്ങൾ ജനത കർഫ്യൂവിന് പിന്തുണ അർപ്പിച്ച് സമൂഹ മാധ്യമത്തിൽ സജീവമായി.
രാവിലെ ഏഴുമണിയോടെ തന്നെ സംസ്ഥാനത്തെമ്പാടും നിരത്തുകൾ വിജനമായി. സർക്കാർ കെ.എസ്.ആർ.ടി.സിയും കേന്ദ്ര സർക്കാർ ദീർഘദൂര ട്രെയിൻ ഒഴികെ റെയിൽ സർവിസും നിർത്തിവെച്ചു. ജനങ്ങൾ വീടുകളിൽ തങ്ങിയതോടെ സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽനിന്ന് അപ്രത്യക്ഷമായി. പൊലീസ്, ആശുപത്രി സർവിസ്, ചുരുക്കം ചില ഇരുചക്ര, ഒാേട്ടാറിക്ഷകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. വൻകിട വ്യപാര സ്ഥാപനങ്ങൾ മുതൽ പെട്ടിക്കടകൾ വരെ അടഞ്ഞുകിടന്നു. മിക്കവാറും ജില്ലകളിൽ പ്രധാന നിരത്തുകളിൽ അടക്കം ഫയർഫോഴ്സിെൻറ നേതൃത്വത്തിൽ ബസ് ടെർമിനലുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി.
തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റ് സ്ഥിതിചെയ്യുന്ന എം.ജി റോഡ്, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ വിജനമായിരുന്നു. ചാല, പാളയം മാർക്കറ്റുകൾ അടഞ്ഞുകിടന്നു. മധ്യകേരളത്തിൽ കൊച്ചിയിലടക്കം കട കേമ്പാളങ്ങൾ അടഞ്ഞുകിടന്നു.
നിരത്തുകൾ പൂർണമായും വിജനമായിരുന്നു. കൊച്ചി മെട്രോ പൂർണമായി നിർത്തിവെച്ചു. വടക്കൻ കേരളത്തിലും ജനത കർഫ്യൂ പൂർണമായിരുന്നു. വയനാട് അന്യജില്ലകളിൽ നിന്നുള്ള വിനോദ സഞ്ചാരത്തിന് അടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തി.
വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം പലയിടത്തും ആരോഗ്യവകുപ്പ് അധികൃതർക്ക് ആദരവ് അർപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.