കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം; പുതിയ മാർഗരേഖ പുറത്തിറക്കി
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനഹായം നിശ്ചയിക്കാൻ ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കി. ജില്ല കലക്ടർ ഉൾപ്പെട്ട സമിതിയാണ് കോവിഡ് മരണങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് നൽകുക. നേരത്തെ രേഖപ്പെടുത്താത്ത മരണങ്ങൾ പ്രത്യേക പട്ടികയിൽ ഉള്‍പ്പെടുത്തും. നഷ്ടപരിഹാരത്തുക ദുരന്ത നിവാരണ വകുപ്പ് വിതരണ ചെയ്യുമെന്നും മാർഗരേഖയിൽ പറയുന്നു.
ധനസഹായം ലഭിക്കാന്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
മരിച്ചവരുടെ ബന്ധുക്കൾ രേഖാമൂലം ആദ്യം ജില്ല കലക്ടർക്ക് അപേക്ഷ നൽകണം. കേന്ദ്ര സർക്കാരിന്‍റെ മാനദണ്ഡം പരിശോധിച്ച് കോവിഡ് മരണമാണോയെന്ന് ഈ കമ്മിറ്റിയാണ് തീരുമാനിക്കുക. ഇതിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന മരണ സർട്ടിഫിക്കറ്റിന്‍റെ നമ്പർ ഉള്‍പ്പെടുത്തി, സർക്കാരിന്‍റെ ഇ-ഹെൽത്ത് സംവിധാനം ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കണം. അടുത്ത മാസം 10 മുതൽ കോവിഡ് ധനസഹായത്തിനായുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ചുതുടങ്ങും.
എല്ലാ രേഖകളും പ്രത്യേകസമിതി പരിശോധിച്ച ശേഷമായിരിക്കും കോവിഡ് മരണം തീരുമാനിക്കുക. സമർപ്പിക്കുന്ന അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. നഷ്ടപരിഹാരത്തുക സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് വിതരണം ചെയ്യുന്നത്. കോവിഡ് പോസിറ്റിവായതിന് ശേഷം 30 ദിവസത്തിനകം നടക്കുന്ന എല്ലാ മരണങ്ങളെയും കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിർദേശം.
കോവിഡ് ബാധിച്ച ശേഷം ആത്മഹത്യ ചെയ്തവരുടെ മരണവും കോവിഡ് മരണമായി കണക്കാക്കണമെന്ന് നേരത്തേ സുപ്രീംകോടതിയും നിർദേശിച്ചിരുന്നു. ഇതിനുപുറമേ നേരത്തെ രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങളും പുതുതായി വരുന്ന പ്രത്യേക പട്ടികയിൽ ഉള്‍പ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.