എല്ലാ മരണകാരണവും കോവിഡല്ല; നിലപാടിലുറച്ച് ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: എല്ലാ മരണവും കോവിഡ് മരണമായി പരിഗണിക്കാനാവില്ലെന്ന നിലപാടിലുറച്ച് സർക്കാർ. അന്തർദേശീയ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനത്ത് കോവിഡ് മരണം നിശ്ചയിക്കുന്നതെന്ന് മന്ത്രി എ.കെ. ശൈലജ വ്യക്തമാക്കി. നേരത്തേ ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളുടെയും സർക്കാർ ഒൗദ്യോഗികമായി സ്ഥിരീകരിക്കുന്ന കോവിഡ് മരണങ്ങളുടെയും എണ്ണത്തിൽ പൊരുത്തക്കേട് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
മാനദണ്ഡപ്രകാരം കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരിക്കുന്നതിനെ മാത്രമേ കോവിഡ് മരത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂവെന്നാണ് സർക്കാർ നിലപാട്. പ്രാഥമിക പരിശോധനയില്‍ പോസിറ്റിവായി സംശയിക്കുന്ന ഉടനെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. കോവിഡ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭിക്കുേമ്പാള്‍ മാത്രമേ കോവിഡ് മരണമായി കണക്കാക്കാന്‍ സാധിക്കൂ.
മരിച്ച നിലയില്‍ കൊണ്ടുവരുന്നവരുടെ ശരീരസ്രവവും പരിശോധനക്ക് അയക്കാറുണ്ട്. അതില്‍ കോവിഡ് സ്ഥിരീകരിക്കുന്നവയെ പട്ടികയില്‍ ചേര്‍ക്കാറുണ്ട്. മറ്റ് രോഗങ്ങളുണ്ടെങ്കില്‍ പോലും കോവിഡ് മരണമാണെങ്കില്‍ അതില്‍ തന്നെ ഉള്‍പ്പെടുത്തും. പരിശോധനാ ഫലം വരുന്നതുവരെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാതെ സൂക്ഷിക്കാറില്ല. കോവിഡ് സംശയിക്കുന്ന സാഹചര്യത്തിലുള്ള എല്ലാ മരണങ്ങളും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് സംസ്കരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നടപടി ഇങ്ങനെ
മരണകാരണം ആദ്യം നിശ്ചയിക്കുന്നത് ചികിത്സിക്കുന്ന ഡോക്ടറാണ്. സ്ഥാപനത്തിലെ മെഡിക്കല്‍ ബോര്‍ഡ് ഇത് അംഗീകരിക്കും. എല്ലാ മരണങ്ങളുടെയും മെഡിക്കല്‍ ബുള്ളറ്റിന് ആശുപത്രി സൂപ്രണ്ട് ഡെത്ത് ഓഡിറ്റ് കമ്മിറ്റി സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ക്ക് കൈമാറും. ഇത് വിലയിരുത്തിയാണ് ഡെത്ത് ഓഡിറ്റ് കമ്മിറ്റി കോവിഡ് മരണം കണക്കാക്കുന്നത്. സംശയകരമായ കോവിഡ് മരണം ഉണ്ടായാല്‍ ഒരേ സമയം മൂന്ന് സാമ്പിളുകളാണ് എടുക്കുന്നത്.
പട്ടികയിൽപെടാത്ത 48 പേർ
തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ചിട്ടുെണ്ടങ്കിലും മരണകാരണം കോവിഡ് അല്ലാത്തതിനാൽ പട്ടികയിൽ ഉൾെപ്പടാത്തവരായി സംസ്ഥാനത്ത് 48 പേരെന്ന് ആരോഗ്യവകുപ്പ്. ജൂൈല 22 മുതൽ ആഗസ്റ്റ് 13 വരെ മരിച്ചവരാണ് ഇൗ 48 പേരും. കോവിഡ് ബാധിതരുടെ കണക്ക് സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെയാണ് ഒൗദ്യോഗികമായി തന്നെ കോവിഡ് മരണങ്ങളായി പരിഗണിക്കാത്തവരുടെ വിവരങ്ങൾ ഡി.എച്ച്.എസ് സൈറ്റിൽ ഉൾപ്പെടുത്തിയത്. മറ്റേതെങ്കിലും ഗുരുതരരോഗങ്ങളാണ് മരണകാരണമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.