കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ച സംഭവം വിവാദത്തിൽ
text_fieldsകണ്ണൂര്‍: കോവിഡ് ബാധിച്ച് മരിച്ച ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൃതദേഹം പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചത് സംബന്ധിച്ച് വിവാദം. മൃതദേഹം പൂർണമായി കത്തിയില്ലെന്ന ആരോപണമാണ് വിവാദത്തിന് ഇടയാക്കിയത്.
മറ്റു മൃതദേഹങ്ങൾ സംസ്കരിക്കുന്ന പയ്യാമ്പലത്ത് കോവിഡ്രോഗിയുടെ മൃതദേഹം പൂർണമായും കത്തുന്നതിനു മുമ്പ് ബന്ധുക്കൾ പോയെന്നാണ് ആരോപണം. കണ്ണൂർ കോർപറേഷെൻറ അധീനതയിലാണ് പയ്യാമ്പലം ശ്മശാനം. എന്നാൽ, കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചത് കോർപറേഷൻ അറിയാതെയെന്നാണ് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് വ്യക്തമാക്കിയത്.
ഞായറാഴ്ച വൈകീട്ട് നാലിന് നടന്ന ജില്ലതല അവലോക യോഗത്തിൽ കോവിഡ് ബാധിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നിരുന്നു. പയ്യാമ്പലത്ത് സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ സെക്രട്ടറിയുമായി ജില്ല കലക്ടർ സംസാരിച്ചിരുന്നു. അദ്ദേഹം സംസ്കരിക്കുന്നതിന് അനുമതി നൽകിയിരുന്നതായി എ.ഡി.എം ഇ.പി. മേഴ്സി 'മാധ്യമ'ത്തോട് പറഞ്ഞു.
സംഭവത്തെ തുടർന്ന് പയ്യാമ്പലം ശ്മശാനത്തിലെ ജീവനക്കാർ തിങ്കളാഴ്ച മുതൽ ജോലിയിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഇവിടെ ഉപയോഗിക്കുന്ന ചകിരിയും ചിരട്ടയും മണ്ണെണ്ണയും കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിക്കാൻ എടുത്തത് കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ വിട്ടുനിൽക്കുന്നത്.
ഞായറാഴ്ച വൈകീേട്ടാടെയാണ് ചക്കരക്കല്ല് പൊലീസ് സ്റ്റേഷന് പരിധിയില്‍ കോവിഡ് സ്ഥിരീകരിച്ച രോഗി മരിച്ചത്. ഇയാളുടെ സംസ്കാരമാണ് ആരോഗ്യവകുപ്പ് അധികൃതരും ഏതാനും ബന്ധുക്കളും ചേര്‍ന്ന് ഇവിടെ നടത്തിയത്.
ഇതൊന്നുമറിയാതെ നേരത്തേ സംസ്കരിച്ചവരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി ഏതാനും പേര് തിങ്കളാഴ്ച രാവിലെ ഇവിടെ എത്തുകയും ചടങ്ങ് നടത്തി തിരിച്ചുപോവുകയും ചെയ്തു.
അതേസമയം ജീവനക്കാർ വിട്ടുനിന്നതിന തുടർന്ന് കോർപറേഷൻ കൗൺസിലറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പയ്യാമ്പലം ശ്മശാനത്തിൽ ഒരു മൃതദേഹം സംസ്കരിച്ചു.
സംസ്കരിച്ചത് കോർപറേഷൻ അറിയാതെ –ഡെപ്യൂട്ടി മേയർ
കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചത് കോർപറേഷൻ അധികൃതരെ അറിയിക്കാതെെയന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ കണ്ണൂർ ടൗൺ എസ്.െഎ വിളിച്ച് മൃതദേഹം സംസ്കരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. എന്നാൽ, മറ്റ് മൃതദേഹങ്ങൾ സംസ്കരിക്കുന്ന പയ്യാമ്പലത്ത് കോവിഡ് പ്രോട്ടാകോൾ പ്രകാരം മൃതദേഹം സംസ്കരിക്കാനാവില്ലെന്ന് എസ്.െഎയെ അറിയിച്ചിരുന്നു.
ഒരുഭാഗത്ത് കടലും മറുഭാഗത്ത് തോടും ഉള്ള പയ്യാമ്പലത്ത് പത്തടി താഴ്ചയിൽ കുഴിയെടുത്ത് മൃതേദഹം സംസ്കരിക്കുന്നത് ആരോഗ്യപരമായി ആലോചിക്കണമെന്ന് എസ്.െഎയോട് വ്യക്തമാക്കിയതായും പിന്നീട് സംസ്കാരം നടന്നത് സംബന്ധിച്ച് കോർപറേഷന് അറിവൊന്നും ഇല്ലെന്നും ഇത് കോവിഡ് പ്രോട്ടാകോൾ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തിൽ കഴമ്പില്ല –എ.ഡി.എം
കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചതിൽ പ്രോട്ടാകോൾ ലംഘനമൊന്നുമില്ലെന്ന് എ.ഡി.എം ഇ.പി. മേഴ്സി. ഞായറാഴാഴച വൈകീട്ട് നടന്ന ജില്ലതല അവലോകന യോഗത്തിൽ കോർപറേഷൻ സെക്രട്ടറിയും പെങ്കടുത്തിരുന്നു.
ഇൗ വിഷയം ചർച്ചക്കു വന്നപ്പോൾ അദ്ദേഹം സമ്മതിച്ചതുമാണ്. കോർപറേഷൻ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് വ്യക്തമായ അറിവുണ്ട്. അദ്ദേഹമാണ് ബന്ധപ്പെട്ടവരെ കാര്യങ്ങൾ ധരിപ്പിക്കേണ്ടത്.
മരിച്ച വ്യക്തിയുടെ പഞ്ചായത്തിൽ ശ്മശാനം ഇല്ലെന്നതിെൻറ അടിസ്ഥാനത്തിലാണ് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കാൻ തീരുമാനിച്ചത്. ഡെപ്യൂട്ടി മേയർ പറഞ്ഞപ്പോഴാണ് ഇതിൽ വിവാദം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞത് -ഇ.പി. മേഴ്സി പറഞ്ഞു.
വിവാദത്തെക്കുറിച്ച് അറിയില്ല –ഡി.എം.ഒ
കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിച്ചതു സംബന്ധിച്ച് വാവാദം ഉണ്ടായതിനെക്കുറിച്ച് അറിയില്ലെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. നാരായണ നായ്ക് പ്രതികരിച്ചു. ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.