കുന്നംകുളത്ത് ഒരാൾ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsകുന്നംകുളം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കുന്നംകുളം കുറുക്കൻപാറ പളളിപറമ്പിൽ ഡേവിസ് (65) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ശാരീരിക അസ്വസ്ഥത മൂലം കഴിഞ്ഞ ദിവസം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പനി ശക്തമാതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി അറിയുന്നത്. പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് മൂത്രാശയത്തിൽ അണുബാധയുണ്ടായി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ സി.പി.എം വളണ്ടിയർമാർ ചൊവ്വാഴ്ച വൈകീട്ട് കുന്നംകളം സെൻറ് പോൾസ് സി.എസ്.ഐ പളളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. പെയ്ൻറിങ് തൊഴിലാളിയായിരുന്നു.
സി.പി.എം കുന്നംകളം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ബി. ഷിബു, കുറുക്കൻപാറ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.ജി. രജീഷ്, പ്രവർത്തകരായ സി.ബി. ബിബിൻ, ജിതു ജോൺസൺ, ജോപോൾ ജോർജ്, എന്നിവരാണ് പി.പി.ഇ കിറ്റ് ധരിച്ച് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജിൽ നിന്നും ഭൗതികശരീരം ഏറ്റുവാങ്ങി പളളിയിൽ എത്തിച്ചത്.
നഗരസഭ പ്രദേശത്ത് കോവിഡ് ബാധിച്ച് ആദ്യമായാണ് ഒരാൾ മരിക്കുന്നത്. കുന്നംകുളം മേഖലയിൽ കുറച്ച് ആഴ്ചകൾക്ക് മുമ്പ് മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ആനി. മക്കൾ: വിനിത, വിനു, നിത. മരുമക്കൾ: ജെയ്സൺ, വിജു, ഷെർലിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.