Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2020 12:17 PM GMT Updated On
date_range 10 Aug 2020 12:17 PM GMTകോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു
text_fieldsbookmark_border
മലപ്പുറം: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. മലപ്പുറം ചെമ്പ്രക്കാട്ടൂര്‍ സ്വദേശി അബ്ദുറഹ്മാനാണ് (63) കോവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 19 ആയി. പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്ന അബ്ദുറഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രക്തത്തിലെ ഓക്‌സിജൻെറ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ആഗസ്റ്റ് ആറിന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
പനിയും ചുമയും ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുമുണ്ടായിരുന്ന രോഗിയെ അന്ന് തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ് ഐ.സി.യുവിൽ ചികിത്സയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story