കോവിഡ് ബാധിച്ച് മരിച്ച ഹുസൈന് ജന്മനാട് വിടനൽകി
text_fieldsഇരിക്കൂർ (കണ്ണൂർ): കോവിഡ് ബാധിച്ച് മരിച്ച ഇരിക്കൂർ നടുക്കണ്ടി ആയിഷ മൻസിലിൽ ഹുസൈന് (നടുക്കണ്ടി ഉച്ചൂക്ക -77) ജന്മനാട് വിടനൽകി. മൃതദേഹം സുരക്ഷാ ചട്ടങ്ങൾ പാലിച്ച് ഇരിക്കൂർ പുഴയോരത്തെ ഖബർസ്ഥാനിലാണ് ഖബറടക്കിയത്.
ഒമ്പതാം തീയതി മുംബൈയിൽനിന്ന് കുടുംബസമേതം നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെ ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെതുടർന്ന് അടുത്ത ദിവസം കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ആരോഗ്യനില മോശമായതിനാൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11ഓടെയാണ് മരണപ്പെട്ടത്. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റിവായത്. കണ്ണൂർ ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്. മൃതദേഹം ഖബറടക്കുന്നതിന് ടീം വെൽഫെയർ, ഐ.ആർ.ഡബ്ല്യു വളൻറിയർമാർ നേതൃത്വം നൽകി.
കെ.സി. ആയിഷയാണ് മരിച്ച ഹുസൈെൻറ ഭാര്യ. മക്കൾ: കെ.സി. റാബിയ (മുംബൈ), അബ്ദുൽ റാസിക്, മുഹമ്മദ് റാഫി (ഇരുവരും ദുബൈ), റളീന, റൈഹാനത്ത്, റഫീന. മരുമക്കൾ: മൊയ്തീൻ (മുംബൈ), എ.പി. ഷമീന (ആയിപ്പുഴ), ഷർമിന, അബ്ദുൽ ഷുക്കൂർ (ആരോഗ്യവകുപ്പ്, കാഞ്ഞിരോട്), ഫിറോസ് (വ്യാപാരി, ആയിപ്പുഴ), മിഖ്ദാദ് (റസ്റ്റാറൻറ്, പാലം സൈറ്റ്, ഇരിക്കൂർ). സഹോദരങ്ങൾ: പരേതരായ പോക്കർ, അബ്ദുല്ല, ഫാത്തിമ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.