കേരളത്തിൽ വീണ്ടും കോവിഡ് മരണം; തിരുവല്ല സ്വദേശി മരിച്ചു
text_fieldsകോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. വിദേശത്തുനിന്ന് എത്തിയ തിരുവല്ല സ്വദേശി ജോഷി (65) ആണ് മരിച്ചത്.
അബുദാബിയിൽ നിന്നു ഈ മാസം 11നാണ് ജോഷി നാട്ടിലെത്തിയ ത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹരോഗവും അമിതവണ്ണം, പ്രമേഹവുമായി ബന്ധെപ്പട്ട മറ്റു ശാരീരിക അസ്വസ്ഥതകൾ എന്നിവയെല്ലാം ഇദ്ദേഹത്തിനുണ്ടായിരുന്നു.
ദുബൈയിലുള്ള മക്കളെ സന്ദർശിക്കാൻ വിസിറ്റിംഗ് വിസയിൽ ഭാര്യ ലീലാമ്മയോടൊപ്പം പോയ ജോഷി ഈ മാസം 11 ന് വിമാന മാർഗം കൊച്ചിയിൽ മടങ്ങിയെത്തി പത്തനംതിട്ട ശാന്തി റെസിഡൻസിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് 18ന് പത്തനംതിട്ട ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി 27ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയോടെ ആരോഗ്യ നില വഷളായ ഇദ്ദേഹത്തെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും വെളുപ്പിന് രണ്ടുമണിയോടെ മരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സംസ്കാര ചടങ്ങുകൾ ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ ഇന്ന് നടക്കും. മക്കൾ : ലിജോ, ലിജി, ലിജു. മരുമക്കൾ: ജോമോൾ , ലിജോ, ലിബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.