Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​ ഒരു...

മലപ്പുറത്ത്​ ഒരു കോവിഡ്​ മരണം കൂടി; പള്ളിക്കൽ സ്വദേശിനി മരിച്ചു

text_fields
bookmark_border
മലപ്പുറത്ത്​ ഒരു കോവിഡ്​ മരണം കൂടി; പള്ളിക്കൽ സ്വദേശിനി മരിച്ചു
cancel

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസയാണ്​ (52) കോവിഡ് ബാധിച്ച് മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, വൃക്ക സംബന്ധമായ രോഗം എന്നീ രോഗങ്ങളുണ്ടായിരുന്നു. നഫീസ സമ്പർക്കത്തിലൂടെയാണ് രോഗബാധിതയായത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി.

പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 24നാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കടുത്ത ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തി. പ്ലാസ്മ തെറാപ്പി നൽകിയിരുന്നുവെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ ഇന്ന് രാവിലെ നഫീസ മരണത്തിന് കീഴടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deathcovidCovid In Kerala
Next Story