കോവിഡ് മരണം: വീഴ്ചയില്ലെന്ന സൂപ്രണ്ടിെൻറ റിപ്പോർട്ട് തള്ളി
text_fieldsകൊച്ചി: കോവിഡ് ബാധിച്ച കൊച്ചി സ്വദേശി ഹാരിസ് കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ചതിലും ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മറ്റ് ചില രോഗികളും മരിക്കാനിടയായെന്ന പരാതിയിലും മെഡിക്കൽ കോളജ് സൂപ്രണ്ടിെൻറ പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ) തള്ളി.
വീഴ്ചയില്ലെന്നും പുറത്തുവന്ന വിവരങ്ങൾ വസ്തുത വിരുദ്ധമാണെന്നുമാണ് റിപ്പോർട്ട്. വിശദവും വ്യക്തവുമായ റിപ്പോർട്ട് നൽകാൻ ഡി.എം.ഇ നിർേദശം നൽകി.
രോഗികളുടെ മരണം വീഴ്ച മൂലമാണെന്ന നഴ്സിങ് ഓഫിസറുടെ സന്ദേശം പുറത്തുവന്നതിനെത്തുടർന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ റിപ്പോർട്ട് നൽകാൻ ഡി.എം.ഇയെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്നാണ് ഡി.എം. ഇ ക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
'40,000 മുടക്കിയാൽ എല്ലാം കിട്ടും' –മരിച്ചയാളുടെ അവസാന വാക്കുകൾ
കളമശ്ശേരി: 'ഇവിടെ ഒരു ലൈൻ ഉണ്ട്, ആ ലൈനിൽ പണം മുടക്കിയാൽ എല്ലാ സൗകര്യവും കിട്ടും. അടിയന്തരമായി 40,000 രൂപ വേണം, 20,000ത്തിെൻറ രണ്ട് ചെക്ക്, അല്ലെങ്കിൽ, നാല്പതിനായിരത്തിെൻറ ഒറ്റ ചെക്ക് ഇന്നുതന്നെ അയക്കണം' -ചികിത്സക്കിടെ മരിച്ച ആലുവ സ്വദേശി ബൈഹഖി സഹോദരൻ ഗസ്നഫറിന് അയച്ച അവസാന ശബ്ദസന്ദേശം.
രോഗികളുടെ മരണത്തിൽ വീഴ്ചയുണ്ടായെന്ന് ജൂനിയർ െറസിഡൻറ് ഡോ. നജ്മ സലീമിെൻറ ആരോപണത്തെ തുടർന്ന് ബൈഹഖിയുടെ കുടുംബമാണ് സന്ദേശം പുറത്തുവിട്ടത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബം കളമശ്ശേരി സി.ഐക്ക് പരാതി നൽകി.
ജൂലൈ 24നാണ് ബൈഹഖി മരിച്ചത്. അന്നേ മരണത്തിൽ സംശയം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.