കോവിഡ് മരണം: എവിടെയുമില്ല കണക്ക്
text_fieldsതിരുവനന്തപുരം: േകാവിഡ് മരണപട്ടികയുമായി ബന്ധെപ്പട്ട പരാതി പരിഹരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുേമ്പാഴും കോവിഡ് അനുബന്ധ രോഗങ്ങൾ മൂലം മരിച്ചവരുടെ വിവരങ്ങൾ കോവിഡാനന്തര ക്ലിനിക്കുകളിൽ പോലുമില്ല. ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയതിന് തെളിവായി രേഖകൾ.
കോവിഡ് മുക്തരായ ശേഷം ഉണ്ടാകുന്ന മരണങ്ങൾ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ റിേപ്പാർട്ട് ചെയ്യാറില്ലെന്നും അതുകൊണ്ടുതന്നെ ഇത്തരം മരണങ്ങളുടെ കണക്കുകൾ കോവിഡിതര മരണങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുകയെന്നുമാണ് മന്ത്രി പറഞ്ഞത്. കോവിഡ് നെഗറ്റിവായ ശേഷമുള്ള മരണങ്ങൾക്ക് 'കോവിഡ് അനുബന്ധം' എന്ന പരിഗണന പോലും സർക്കാർ നൽകിയിരുന്നില്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ െമഡിക്കൽ കോളജുകളിൽ വരെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഇത് ഏറെ പ്രസക്തം. ഫലത്തിൽ ഇനി പുനഃപരിശോധന ഉണ്ടായാലും ഏത് വിവരത്തെ അടിസ്ഥാനപ്പെടുത്തുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യം.
കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയുടെ പോരായ്മ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി തന്നെ ആറുമാസം മുമ്പ് ചൂണ്ടിക്കാട്ടി തിരുത്തൽ ശിപാർശ ചെയ്തിരുന്നു. സർക്കാർസംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകരും ആഭ്യന്തര ചർച്ചകളിലും യോഗങ്ങളിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതൊന്നും സർക്കാർ പരിഗണിച്ചില്ല.
കോവിഡ് മൂർച്ഛിച്ച് അവയവങ്ങളെ ബാധിക്കുകയും പോസിറ്റീവായി മരിക്കുകയും ചെയ്യുന്നവരെ മാത്രമേ കോവിഡ് മരണത്തിെൻറ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയൂവെന്നാണ് ആരോഗ്യവകുപ്പ് നിലപാട്. മന്ത്രി ഇത് നിയമസഭയിൽ ആവർത്തിക്കുകയും ചെയ്തിരുന്നു. കോവിഡ് ബാധ മൂലം അനുബന്ധ രോഗാവസ്ഥ മൂർച്ഛിച്ച് മരിച്ചവർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നാണ് പരാതി ഉയരുന്നത്. മരണകാര്യത്തിലെ നിലപാട് തിരുത്താൻ സർക്കാർ ഇതുവരെ സന്നദ്ധമായിട്ടില്ല.
കോവിഡ് മരണക്കണക്ക്: അടിമുടി അവ്യക്തത
തിരുവനന്തപുരം: കോവിഡ് മരണങ്ങളിലെ പരാതി പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുേമ്പാഴും എങ്ങനെയെന്നതിൽ അവ്യക്തത. ഇ-മെയിൽ വഴി അപേ'ക്ഷിക്കാമെന്നാണ് മന്ത്രി വ്യക്തമാക്കിയതെങ്കിലും ജില്ലകൾക്ക് നിർദേശം ലഭിച്ചിട്ടില്ല. മരിച്ചവരുടെ പേരുവിവരം ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയെങ്കിലും ഇതുവരെ മരിച്ചവരുടെ പട്ടിക ലഭ്യമല്ല. അതത് ഡി.എം.ഒമാരിൽനിന്ന് മരണവിവരം ലഭിക്കുമെന്നാണ് വാദം.
വ്യക്തികളുടെ പരാതി പരിശോധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മാനദണ്ഡങ്ങളിൽ ആശയക്കുഴപ്പമുണ്ട്. പരമാവധി പേർക്ക് സഹായം ഉറപ്പുവരുത്തുമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ നൂറുകണക്കിനാളുകൾ ഒൗദ്യോഗികപട്ടികക്ക് പുറത്തായ നിലവിലെ മാനദണ്ഡങ്ങളെ തള്ളാനോ കേന്ദ്രത്തോട് തിരുത്തൽ ആവശ്യപ്പെടാനോ സംസ്ഥാനം തയാറുമല്ല.
സർക്കാറിെൻറ പട്ടികയിൽപെടാത്ത നിരവധി മരണങ്ങളുണ്ടെന്നാണ് ജനകീയ ആരോഗ്യപ്രവർത്തകർ പറയുന്നത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുകയും ചികിത്സക്കിടെ നെഗറ്റിവാകുകയും ചെയ്തവർ പോലും പിന്നാലെ മരിച്ചാലും കോവിഡ് പട്ടികയിൽനിന്ന് പുറത്താണ്. നിലവിലെ രോഗം കോവിഡ് ബാധിച്ചതുകൊണ്ടുമാത്രം മൂർച്ഛിച്ച് മരിച്ചവരെ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല.
കോവിഡ് മരണങ്ങൾ നിർണയിക്കുന്നതിനുള്ള സംവിധാനം ജില്ലകളിലേക്ക് മാറ്റിയതോടെയാണ് മരണങ്ങെള 'കോവിഡ് കാരണ'മുള്ളതെന്നും 'കോവിഡുമായി ബന്ധപ്പെട്ട'തെന്നും വേർതിരിച്ച് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ഫലത്തിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തുതുടങ്ങിയതുമുതൽ ജൂൺ 15 വരെയുള്ള നിരവധി മരണങ്ങൾ പട്ടികക്ക് പുറത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.