കോവിഡ് മരണം: 5000 തികയാൻ ഒരുവർഷം, 46 ദിവസത്തിൽ 10,000
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ 5000 തികയാൻ വേണ്ടിവന്നത് ഒരു വർഷമെങ്കിൽ 5000 കൂടി ചേർന്ന് 10000 പൂർത്തിയാകാനെടുത്തത് 46 ദിവസം.
രണ്ടാം തരംഗത്തിൽ കോവിഡിെൻറ കനത്ത പ്രഹരശേഷിയിലേക്കാണ് ഇൗ കണക്കുകൾ വിരൽചൂണ്ടുന്നത്. തിങ്കളാഴ്ച 221 മരണംകൂടി സ്ഥിരീകരിച്ചതോടെയാണ് ആകെ മരണം 10,157 ആയത്.
മേയ് മാസത്തിൽ മാത്രം 3507 പേരുടെ ജീവനാണ് കോവിഡ് കവർന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത മാസവും മേയ്തന്നെ. ഇതിനുമുമ്പ് ഡിസംബറിലായിരുന്നു (818 പേർ) ഉയർന്ന മരണ നിരക്ക്. രണ്ടാം തരംഗം പ്രകടമായിത്തുടങ്ങിയ ഏപ്രിൽ 13 ന് 20 മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
എന്നാൽ, ഏപ്രിൽ 20 ലേക്കെത്തുേമ്പാൾ മരണസംഖ്യ 28 ആയി. മേയ് നാലിന് മരണം 57 ആയി. മേയ് 19 പ്രതിദിന മരണം 100 കടന്നു (112). പ്രതിദിനമരണം 196 ആയതിനും മേയ് സാക്ഷിയായി. ജൂൺ രണ്ടിനാണ് മരണസംഖ്യ 200 കടക്കുന്നത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്തത് മേയ് ആറിനാണ് (227). സംസ്ഥാനത്തെ മൊത്തം കോവിഡ് മരണങ്ങളിൽ ഭൂരിഭാഗവും (75.62 ശതമാനം) 60 വയസ്സിന് മുകളിലുള്ളവരാണ്. 41-59 പ്രായപരിധിയിലെ മരണനിരക്ക് 20.22 ശതമാനമാണ്. 18-40 നും മധ്യേയുള്ളവർ 3.48 ശതമാനവും 17 വയസ്സിന് താഴെയുള്ളവരുടെ മരണം 0.24 ശതമാനവും.
ആകെ മരണങ്ങളിൽ 96.68 ശതമാനവും സമ്പർക്കപ്പകർച്ചമൂലം രോഗബാധിതരായതെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. ശേഷിക്കുന്ന 3.32 ശതമാനം പേർക്കാണ് യാത്രാ പശ്ചാത്തലമുള്ളത്.
സംസ്ഥാനത്ത് ആദ്യമായി കോവിഡ് മരണമുണ്ടാകുന്നത് 2020 മാർച്ച് 29ന് എറണാകുളത്താണ്. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതിെൻറ 57ാം ദിവസം. മരണസംഖ്യ പത്തിലെത്താൻ എടുത്തത് കൃത്യം രണ്ടുമാസമാണ് (ജൂൺ 01).
രണ്ടാം തരംഗത്തിൽ രോഗബാധിതർക്കൊപ്പം ഗുരുതരാവസ്ഥയിലാകുന്നവരുടെയും എണ്ണം കൂടുകയാണ്. െഎ.സി.യുവിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നത് ഇൗ സാഹചര്യം അടിവരയിടുന്നു. കോവിഡ് ബാധിച്ചശേഷം രോഗം മൂർച്ഛിച്ച് മരിക്കുന്നവരായിരുന്നു ആദ്യ മാസങ്ങളിലെങ്കിൽ പിന്നീട്, വിവിധ അസുഖങ്ങൾമൂലം മരണപ്പെടുന്നവരിൽ നടത്തുന്ന പരിേശാധനയിലാണ് കോവിഡ് ബാധ കൂടുതലായി സ്ഥിരീകരിച്ചത്.
കേസുകൾ 10000 ആയി എണ്ണുേമ്പാഴും സർക്കാറിെൻറ ഒൗദ്യോഗിക കണക്ക് കള്ളിയിൽപെടാത്ത നിരവധി കോവിഡ് മരണങ്ങൾ ഇപ്പോഴും പുറത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.