ഓണത്തിനുശേഷം ഭയപ്പെട്ട രീതിയിൽ കോവിഡ് വർധിച്ചില്ല; വാക്സിനെടുത്തവരിൽ മരണ നിരക്ക് കുറവ് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഓണത്തിനുശേഷം ഭയപ്പെട്ട രീതിയിലുള്ള കോവിഡ് വർധന ഉണ്ടായില്ലെന്നും ഇക്കഴിഞ്ഞ മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായ രോഗികളുടെ ശതമാനത്തിൽ കുറവുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേസുകളുടെ എണ്ണം 33,000 കഴിഞ്ഞിട്ടില്ല.
വീട്ടിൽ ക്വാറന്‍റീനിൽ കഴിയുന്നവർ നിർദേശം ലംഘിച്ചാൽ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റും. അത്തരക്കാർക്ക് പിഴ ചുമത്തും.
കോവിഡിനെതിരെ എല്ലാവരും പോരാളികളാകണമെന്ന സന്ദേശവുമായി 'ബി ദ വാരിയർ'കാമ്പയിൻ നടത്തും. ഇതിന്‍റെ ലോഗോ ആരോഗ്യമന്ത്രി വീണ ജോർജിന് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
വാക്സിനേഷൻ എടുത്തവർക്ക് രോഗം വരുന്നുണ്ടെങ്കിലും രോഗം ഗുരുതരമാകുന്ന സാഹചര്യം വിരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ ആശങ്കാജനകമല്ല. അവരിൽ മരണ നിരക്ക് കുറവാണ്. കോവിഡ് ബാധിച്ച് മരിച്ചവരിൽ അധികവും പ്രായമായവരാണ്. വാക്സിനെടുക്കാത്ത പ്രായമായവർ ഉടൻ വാക്സിനെടുക്കണം. അനുബന്ധ രോഗമുള്ളവരിലും കോവിഡ് പ്രശ്നം സൃഷ്ടിക്കും. ഈ വിഭാഗത്തിലുള്ളവരും ഉടൻ വാക്സിനെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.