കേരളത്തിൽ കോവിഡ് മരണസാധ്യത തള്ളിക്കളയാനാവില്ല -മന്ത്രി ശൈലജ
text_fieldsതിരുവനന്തപുരം: കോവിഡ് 19 പടരുന്നത് തടയാൻ അതിസാഹസികമായാണ് സംസ്ഥാനം കരുതൽ നടപടി സ്വീകരിക്കുന്നെതന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളത്തിൽ കോവിഡ് രോഗം മൂലമുള്ള മരണസാധ്യത തള്ളിക്കളയാനാകില്ല. നിയമസഭയിൽ പ്രതിപക്ഷ നേതാവിൻെറ സബ്മിഷന് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.
അതേസമയം, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയിൽ പരിശോധനക്കയച്ച 12 പേരുടെ സാമ്പിളുകളുടെ ഫലം വൈകീട്ടോടെ ലഭിക്കും. നിലവിൽ സാമ്പിൾ ആലപ്പുഴയിലേക്കാണ് അയക്കുന്നത്. രണ്ട് മെഡിക്കൽ കോളജുകൾക്ക് കൂടി പരിശോധനക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഇനി പരിശോധന ഫലം വേഗത്തിലാവും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന പലരും മാർഗ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.