Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനദണ്ഡങ്ങൾ...

മാനദണ്ഡങ്ങൾ പുതുക്കിയതോടെ സംസ്​ഥാനത്തെ കോവിഡ്​ മരണം 40,000 കടക്കും

text_fields
bookmark_border
covid 19
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേന്ദ്ര സർക്കാറി​െൻറ പുതുക്കിയ മാനദണ്ഡം കൂടി ബാധകമാക്കുമ്പോള്‍ കോവിഡ്​ ബാധിച്ചുള്ള മരണസംഖ്യ സംസ്​ഥാനത്ത്​ ഇപ്പോഴത്തേതില്‍നിന്ന്​ 15000 മുതല്‍ 20000 വരെ കൂടുമെന്ന്​ നിഗമനം. ആരോഗ്യവകുപ്പി​െൻറ അന്തിമപട്ടിക വരു​േമ്പാൾ 40,000ന്​ മുകളിലേക്ക്​ മരണസംഖ്യ ഉയർന്നേക്കും.

നിലവിൽ കാൽലക്ഷത്തിലധികം മരണങ്ങൾ ഒൗദ്യോഗികമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്​. സഹായധനം നൽകും മുമ്പ് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൊത്തം പട്ടിക ആരോഗ്യവകുപ്പ് പ്രസിദ്ധീകരിക്കും. സഹായധന വിതരണത്തിന്​ 200 കോടി രൂപയിലധികം വേണ്ടിവരും. കേന്ദ്രത്തി​െൻറ പുതുക്കിയ മാനദണ്ഡപ്രകാരം കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകമുള്ള മരണങ്ങളും രോഗബാധിതരായിരിക്കെയുള്ള ആത്മഹത്യയും കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.

നേരത്തേയുള്ള പരാതികള്‍ പരിഗണിച്ചപ്പോള്‍ ഏഴായിരത്തിലധികം മരണങ്ങള്‍ ഇതിനകം കൂട്ടിച്ചേര്‍ക്കേണ്ടി വന്നിട്ടുണ്ട്. മരണ സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും പരാതി സമര്‍പ്പിക്കുന്നതിനുമായി ഇ- ഹെല്‍ത്ത് വിഭാഗം വികസിപ്പിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം ഒക്ടോബര്‍ 10ന്​ നിലവില്‍വരും. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അനായാസം അപേക്ഷിക്കാനാകുന്നതാകും സംവിധാനം.

തദ്ദേശസ്ഥാപനത്തില്‍ മരണം രജിസ്​റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ചിട്ടുള്ള മരണസര്‍ട്ടിഫിക്കറ്റിലെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷ ജില്ലതല അന്വേഷണസമിതി (സി.ഡി.എ.സി) പരിശോധിച്ച് യോഗ്യമായവയില്‍ നിർദിഷ്​ട മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് നൽകും. ജില്ലതല സമിതി ഇക്കാര്യം ജനനമരണ രജിസ്ട്രാറെയും അറിയിക്കും. അപേക്ഷയില്‍ നടപടി സ്വീകരിക്കാന്‍ 30 ദിവസമാണ് സമിതിക്ക് അനുവദിക്കുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid death
News Summary - covid deaths in the state will cross 40,000
Next Story