കോവിഡ് പ്രതിരോധം: കേരളം സെറോ സർവേ നടത്തുന്നു
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ചതുവഴിയും വാക്സിനേഷനിലൂടെയും കോവിഡ് പ്രതിരോധശേഷി ആര്ജിച്ചവരുടെ തോത് കണ്ടെത്താന്‍ കേരളത്തില്‍ സെറോ സർവേ നടത്തുന്നു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇതാദ്യമായാണ് സംസ്ഥാനം സ്വന്തം നിലക്ക് സെറോ സര്‍വേ നടത്തുന്നത്.
തീരദേശം, നഗരം, ഗ്രാമം, ചേരികള്‍ എന്നിവിടങ്ങള്‍ തരംതിരിച്ച് പഠനം നടത്തുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ മേഖലകളിലെ അഞ്ച് വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍, 18 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍, 18 വയസ്സിനും അതിന് മുകളിലും പ്രായമുള്ള ആദിവാസി വിഭാഗം, ഗര്‍ഭിണികള്‍ എന്നിവരിലാണ് പഠനം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.