Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid delta variant
cancel
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ ജില്ലയിൽ...

പാലക്കാട്​ ജില്ലയിൽ രണ്ടുപേർക്ക്​ കോവിഡ്​ ഡെൽറ്റ വകഭേദം

text_fields
bookmark_border

പാലക്കാട്:​ ജില്ലയിൽ രണ്ടുപേർക്ക് കോവിഡ്​​ ഡെൽറ്റ വേരിയൻറ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ച് രോഗമുക്തരായ രണ്ടുപേരിൽ ജനിതക മാറ്റം വന്ന ഡെൽറ്റ വകഭേദം ഉണ്ടായിരുന്നതായി ഡി.എം.ഒ ഡോ. കെ.പി. റീത്തയാണ്​ സ്ഥിരീകരിച്ചത്​.

50 വയസ്സിനടുത്ത്​ പ്രായമുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് ബാധയുണ്ടായത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും നിലവിൽ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗബാധിതരായവരും കോവിഡ്​ മുക്തരായി.

നിലവിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ രോഗഭീഷണി നിലനിൽക്കുന്നില്ലെന്നും ഇവിടെ കൂടുതൽ പരിശോധന നടത്തുമെന്നും ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള അടിയന്തര യോഗം ചൊവ്വാഴ്​ച്ച വിളിച്ച് ചേർക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid19delta variant
News Summary - covid Delta variant for two persons in Palakkad district
Next Story