രണ്ടു ഡോെസടുത്ത 1.38 ലക്ഷം പേരിൽ കോവിഡ് ബാധ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു േഡാസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരിലും കോവിഡ് ബാധ കൂടുന്നതായി ആേരാഗ്യവകുപ്പിെൻറതന്നെ കണക്കുകൾ. 2021 ജൂണിനുശേഷം 1.38 ലക്ഷം (1,38,499) പേർ ഇങ്ങനെ രോഗബാധിതരായി. ഒക്ടോബർവരെയുള്ള കണക്കുപ്രകാരം ഒരു ഡോസ് വാക്സിൻ എടുത്ത 2344 പേരും രണ്ടു ഡോസ് എടുത്ത 755 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇത്തരം മരണങ്ങളിൽ കൂടുതൽ മറ്റു രോഗങ്ങൾ ഉണ്ടായിരുന്നവരോ 80 ന് മുകളിൽ പ്രായമുള്ളവരോ ആണ്.
പൂർണമായും വാക്സിനേഷൻ ലഭിച്ച് 14 ദിവസം പിന്നിട്ടവരിൽ ഉണ്ടാകുന്ന അണുബാധയെ 'ബ്രേക് ത്രൂ ഇൻഫെക്ഷൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു വാക്സിനും നൂറു ശതമാനം ഫലപ്രദമല്ലെന്നതിനാൽ നിശ്ചിത ശതമാനത്തിന് േബ്രക് ത്രൂ ഇൻഫെക്ഷനുണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു. കേരളത്തിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കൂടുതലായതിനാലാണ് ഈ ചെറിയ ശതമാനം വലിയ സംഖ്യയാകുന്നത്.
സംസ്ഥാനത്തെ ബ്രേക് ത്രൂ അണുബാധ പ്രതീക്ഷിച്ച പരിധിക്കുള്ളിലാണെന്നും ഇവർ വിലയിരുത്തുന്നു. വാക്സിനുകൾക്കായുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലും അവയുടെ ഡാറ്റയിലുമാണ് ഇത്തരം അണുബാധയുടെ വലിപ്പവും സ്വാധീനവും വ്യക്തമാകുന്നത്. നിലവിലെ വാക്സിനുകളുടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണ കണക്ക് പ്രകാരം കോവിഷീൽഡിൽ 0.2 -0.6 ശതമാനം വരെയും കോവാക്സിനിൽ 0.77 ശതമാനം വരെയുമാണ് ബ്രേക് ത്രൂ നിരക്ക്.
കോവിഡാനന്തര ചികിത്സ സൗജന്യമെന്ന് സർക്കാർ
കൊച്ചി: സർക്കാർ ആശുപത്രികളിലെ ജനറൽ വാർഡുകളിൽ കോവിഡാനന്തര ചികിത്സ സൗജന്യമെന്ന് സർക്കാർ ഹൈകോടതിയിൽ. പേ വാർഡിലെ ചികിത്സക്ക് 750 രൂപ ഈടാക്കുന്നുണ്ട്. സർക്കാർ ആശുപത്രിയിലെ കോവിഡാനന്തര ചികിത്സക്കു വൻ തുക ഈടാക്കുന്നതിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകിയത്. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. കോവിഡ് ചികിത്സക്ക് നിരക്ക് നിശ്ചയിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി അസോസിയേഷൻ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
ഏഴുമുതൽ 10 ദിവസം വരെയാകുമ്പോൾ കോവിഡ് നെഗറ്റിവ് ആകുമെങ്കിലും കോവിഡാനന്തര പ്രശ്നങ്ങൾ രണ്ടാഴ്ചവരെ നീളുമെന്നും ഇതിനുള്ള ചെലവ് എങ്ങനെ താങ്ങാനാകുമെന്നും നേരത്തെ കോടതി ആരാഞ്ഞിരുന്നു. ഇതിനിടെയാണ് കോവിഡാനന്തര ചികിത്സക്ക് സർക്കാർ ആശുപത്രികളിലും ദിവസം 750 രൂപ നിശ്ചയിച്ചതിനെ കോടതി വിമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.