കോവിഡ് ഡ്യൂട്ടിയും ഓൺലൈൻ ക്ലാസും അധ്യാപകരെ സമ്മർദത്തിലാക്കുന്നു
text_fieldsഅരൂർ: ഓൺലൈൻ ക്ലാസും കോവിഡ് ഡ്യൂട്ടിയും അധ്യാപകരെ സമ്മർദ്ദത്തിലാക്കുന്നു. പഞ്ചായത്ത് ഹെൽപ് ഡെസ്കുകളിലും ഹെൽത്ത് സെന്‍ററുകളിലും ജാഗ്രതാ സമിതികളിലും കോവിഡ് ഡ്യൂട്ടി ലഭിച്ച അധ്യാപകരാണ് ഓൺലൈൻ ക്ലാസും അതിന്‍റെ തുടർ പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുന്നത്.
ഓൺലൈൻ ക്ലാസ്, പ്ലസ് വൺ പ്രവേശനം, പരീക്ഷകൾ എന്നിവയുടെ പശ്ചാത്തലത്തിൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച ഉത്തരവിറങ്ങാത്തിനാൽ ഒഴിവാക്കാനാവില്ലെന്നാണ് അധികൃതർ പറയുന്നത്.
കോവിഡ് പ്രതിസന്ധികൾക്കിടയിൽ മുന്നണിപ്പോരാളികളെ സഹായിക്കാനും സമൂഹത്തോടുള്ള കടമ നിർവഹിക്കാനും സന്നദ്ധരാണെന്ന് അധ്യാപകർ പറയുമ്പോഴും ഒൗദ്യോഗിക ചുമതലകൾ കൃത്യമായി നിർവഹിക്കുവാൻ അധിക സമയം കണ്ടെത്തേണ്ടി വരുന്നു.
ഹെൽപ് ഡെസ്കുകളിലും ഹെൽത്ത് സെന്‍ററുകളിലും ഡ്യൂട്ടി ലഭിച്ച അധ്യാപകർ അതിരാവിലെയും സന്ധ്യക്ക് ശേഷവുമാണ് ഓൺലൈൻ ക്ലാസിനു സമയം കണ്ടെത്തുന്നത്. ഡ്യൂട്ടി ലഭിച്ചവരിൽ ഏറെയും അധ്യാപികമാരായതിനാൽ വീട്ടുജോലികൾ കുഞ്ഞുങ്ങളെയും പ്രായമായ മാതാപിതാക്കളെയും പരിചരിക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങളും നിർവഹിക്കാനാകാതെ നട്ടം തിരിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.