അവശ്യ വിഭാഗങ്ങൾ ഒഴിച്ചുള്ള ജീവനക്കാർക്കും അധ്യാപകർക്കും കോവിഡ് ഡ്യൂട്ടി
text_fieldsതൃശൂർ: അവശ്യവിഭാഗങ്ങളായി പ്രഖ്യാപിച്ച സർക്കാർ അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ ഒഴികെ ജീവനക്കാരും അധ്യാപകരും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിട്ടു. ആരോഗ്യ കാരണങ്ങളാൽ ജോലിക്ക് ഹാജരാകാതിരുന്ന ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജോലിക്ക് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയ ജീവനക്കാരുടെയും അധ്യാപകരുടെയും പട്ടിക അതത് ജില്ല കലക്ടർമാർക്ക് രണ്ട് ദിവസത്തിനകം വകുപ്പുകൾ കൈമാറണമെന്ന് ദുരന്ത നിവാരണ വകുപ്പ് ആവശ്യപ്പെട്ടു.
ലഭ്യമായ ജീവനക്കാരെയും അധ്യാപകരെയും ജില്ല കലക്ടർമാർ ആവശ്യാനുസരണം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കലക്ടറേറ്റിലും നിയോഗിക്കും. ജീവനക്കാരുടെ, അധ്യാപകരുടെ തസ്തികക്ക് അനുസൃതമായ ജോലികളിൽ ഇവരെ നിയോഗിക്കാൻ കലക്ടർമാരും തദ്ദേശ മേധാവികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിലുണ്ട്.
കോവിഡ് പ്രതിരോധ ജോലികൾ ഏറ്റെടുക്കാൻ സന്നദ്ധരാകാത്ത ജീവനക്കാർ ഉണ്ടെങ്കിൽ കലക്ടർമാർ വിശദാംശങ്ങൾ ബന്ധപ്പെട്ട വകുപ്പുമേധാവികൾക്ക് നൽകണമെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ബുധനാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.