ഇ'ൗ ബുക്കിലറിയാം കോവിഡ് നിയമങ്ങളെല്ലാം...
text_fieldsകണ്ണൂർ: പകർച്ചവ്യാധി നിയമ പ്രകാരം കേസെടുത്തു...... എന്താണ് ആ കേസ്, എന്താണ് പകർച്ചവ്യാധി നിയമം ?. ഇങ്ങനെ കോവിഡ് കാലത്ത് സാധാരണക്കാർക്ക് സംശയങ്ങൾ ഏറെയാണ്. ഇതിനുള്ള ഉത്തരം വൈ. വിനോദ് കുമാറിെൻറ ഇ -പുസ്തകം നൽകും. നിയമത്തെ കുറിച്ചുള്ള അജ്ഞത ശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള ഒരു കാരണമല്ല. നിയമത്തിെൻറ ഭാഷ സങ്കീർണ്ണമാണ്. സാധരക്കാർക്ക് അത് എളുപ്പം മനസ്സിലാകണമെന്നില്ല. ഇതിനും പരിഹാരമാണ് കണ്ണൂർ സർവകലാശാല സെക്ഷൻ ഓഫിസറായ വിനോദ് കുമാറിെൻറ ഇ -പുസ്തകം. മഹാമാരി പടർന്നുപിടിക്കുന്ന ഈ കാലത്ത് കോവിഡ് പ്രതിരോധ നിയമങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാരിലെത്തിക്കുക എന്ന ഉദ്യമമാണ് അദ്ദേഹം തെൻറ ഓൺലൈനിലൂടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെ നിർവഹിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള അടിസ്ഥാന നിയമങ്ങൾ പ്രതിപാദിക്കുന്ന പുസ്തകമാണ് നിയമ ബിരുദദാരി കൂടിയായ അദ്ദേഹത്തിെൻറ 'മഹാമാരി - പ്രതിരോധത്തിൻ്റെ നിയമപാഠങ്ങൾ' എന്നത്. പൊതു ജനങ്ങൾക്ക് സൗജന്യമായി http://www.tinyurl.com/mahamari എന്ന ലിങ്കിൽ നിന്നും ഈ ഇ -ബുക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനാണ് പുസ്തകത്തിെൻറ പ്രകാശനം ഓൺലൈനിലൂടെ നിർവഹിച്ചത്.
ദുരന്ത നിവാരണ നിയമം, ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അധികാരങ്ങൾ, കേന്ദ്ര പകർച്ചവ്യാധി ഓർഡിനൻസ്, തിരുവിതാംകൂർ -കൊച്ചി പൊതുജനാരോഗ്യ നിയമം 1955 തുടങ്ങി നിരവധി നിയമസംബന്ധവും വിജ്ഞാന പ്രദവുമായ കാര്യങ്ങളാണ് 40 പേജുള്ളു ഇ -ബുക്കിൽ വിവരിച്ചിരിക്കുന്നത്.
ആരോഗ്യ അടിയന്തരാവസ്ഥ കാലത്ത് പൊതുസമൂഹം അറിയേണ്ട നിയമങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട് ഇതിൽ. കോവിഡ് കാലത്ത് പാലിക്കേണ്ട നിയമങ്ങളും പൊലീസ് സ്വീകരിക്കുന്ന നടപടി ക്രമങ്ങളും എളുപ്പം മസ്സിലാക്കാം.
ലോക്ഡൗൺ കാലത്തും വിദ്യാസമ്പന്നരായ മലയാളികളുടെ നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ജീവിത രീതികളാണ് ഈ പുസ്തകം എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് കാസർകോട് ജില്ലയിലെ ഉദുമ സ്വദേശിയായ വിനോദിെൻറ അഭിപ്രായം.
ലോകം ഒരു മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ഈ കാലവും കടന്നുപോയെ പറ്റും. പക്ഷെ അതിന് സാധാരണക്കാർ തികച്ചും ജാഗരൂകരാകുകയും നിയമത്തെ അനുസരിക്കുകയും വേണം. ഇതിനുള്ള ബോധവത്കരണത്തിനുള്ള ശ്രമമാണ് ഈ ഓൺലൈൻ പ്രസിദ്ധീകരണത്തിലൂടെ താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി. ഡോ. ബി സന്ധ്യയാണ് പുസ്തകത്തിെൻറ അവതാരിക നിർവഹിച്ചിരിക്കുന്നത്. ഹൈകോടതിയിൽ പത്ത് വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത വിനോദ് കുമാറിെൻറ രണ്ടാമത്തെ പുസ്തകമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.