സ്കൂളുകളിലെ കോവിഡ് വ്യാപനം; ബസ് സ്േറ്റാപ്പുകളിൽ അധ്യാപകർക്ക് ചുമതല
text_fieldsതിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളിൽ കോവിഡ് പ്രോേട്ടാകോൾ കർശനമാക്കാൻ ബസ് സ്റ്റോപ്പിൽ ഉൾപ്പെടെ അധ്യാപകർക്ക് ചുമതല നൽകാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു.
മലപ്പുറം മാറഞ്ചേരി, വന്നേരി സ്കൂളുകളിൽ വിദ്യാർഥികളിലും അധ്യാപകരിലും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ), ഹയർസെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി), വി.എച്ച്.എസ്.ഇ അസി.ഡയറക്ടർ (എ.ഡി) എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ സ്കൂളുകളിൽ സന്ദർശനം നടത്തണം. പത്ത്, പ്ലസ് ടു കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന ഘട്ടത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ആരോഗ്യവകുപ്പും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിർേദശം നൽകിയിട്ടുണ്ട്.
ക്ലാസ് മുറികളിലും സ്കൂൾ കോമ്പൗണ്ടിലും സാമൂഹിക അകലം പാലിക്കുന്ന വിദ്യാർഥികൾ പലയിടത്തും ബസ് സ്റ്റോപ്പുകളിൽ കൂട്ടംകൂടി നിൽക്കുന്നെന്ന് പരാതികൾ ഉയർന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് സ്കൂൾ പരിസരത്തെ ബസ് സ്റ്റോപ്പുകളിൽ അധ്യാപകർക്ക് ചുമതല നൽകുന്നത്.
സ്കൂളുകളിൽനിന്ന് കോവിഡ് പ്രോേട്ടാകോൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് പ്രതിദിന റിപ്പോർട്ട് ശേഖരിക്കാനും നിർദേശിച്ചിട്ടുണ്ട്. ജില്ലകളിൽ സ്കൂളുകളിലെ സാഹചര്യം വിലയിരുത്തുന്നതിന് യോഗം വിളിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകും.
ഒാരോ ജില്ലയിലും ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെ യോഗം ഡി.ഡി.ഇയും പ്രിൻസിപ്പൽമാരുടെ യോഗം ആർ.ഡി.ഡിയും വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽമാരുടെ യോഗം എ.ഡിമാരും വിളിച്ച് ക്രമീകരണങ്ങൾ ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.