കോവിഡ്: പള്ളികളിലെ ഇഫ്താർ വിഭവങ്ങള്‍ പാക്കറ്റുകളില്‍ നല്‍കാൻ തീരുമാനം
text_fieldsതൃശൂർ: കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ നോമ്പുകാലത്ത് മുസ്ലിം പള്ളികളിൽ നിന്നുള്ള ഇഫ്താർ വിഭവങ്ങള്‍ പാക്കറ്റുകളിലാക്കി നൽകാൻ തീരുമാനം. ഇതനുസരിച്ച് പള്ളികളിൽ നിന്നുള്ള ഇഫ്താർ വിഭവങ്ങൾ ഇനിമുതൽ വിശ്വാസികളുടെ വീടുകളിലേക്ക് പാക്കറ്റുകളിലാക്കി നല്‍കും.
വിവിധ ഇടങ്ങളിലെ മതമേലധ്യക്ഷന്‍മാരുമായും വിവിധ മുസ്ലീം സംഘടന പ്രതിനിധികളുമായി കൂടിയാലോചിച്ചാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.
എല്ലാവിധ കരുതലോടെയും ജാഗ്രതയോടെയും നോമ്പുകാലം പൂര്‍ത്തിയാക്കണം. കോവിഡ് കാല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭക്ഷ്യവിഭവങ്ങള്‍ പാക്കറ്റുകളില്‍ നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പര ഇടപെടലുകളിലും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.