കോവിഡ് ഭീതി; അപകടത്തിൽപെട്ട ബൈക്ക് യാത്രികൻ റോഡിൽ കിടന്നത് മണിക്കൂറുകൾ
text_fieldsവെള്ളറട: തകർന്ന റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപെട്ട ബൈക്ക് യാത്രികന് റോഡില്‍ കിടന്നത് മണിക്കൂറുകള്‍. ആനപ്പാറ- കുടപ്പനമൂട് റോഡിലാണ് അപകടമുണ്ടായത്.
കോവിഡ് ഭീതിമൂലം ആരും രക്ഷാപ്രവർത്തനത്തിന് തയാറായില്ല. അബോധാവസ്ഥയിലായിരുന്ന യുവാവിനെ ഒടുവിൽ പ്രാദേശിക പത്രപ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വര്‍ഷങ്ങളായി തകർന്നനിലയിലുള്ള റോഡിൽ മഴവെള്ളം നിറഞ്ഞതോടെ അപകടങ്ങള്‍ ദിനംപ്രതി വർധിക്കുകയാണ്.
രണ്ടുദിവസം മുമ്പാണ് പനച്ചമൂട് ജങ്ഷനിലെ ഭീമന് കുഴിയില്‍ വീണ് ദമ്പതികളടക്കം ആറ് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റത്. കുഴികള്‍ മൂടിയില്ലെങ്കില്‍ വീണ്ടും സമാനമായ അപകടങ്ങള്‍ ആവർത്തിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.