Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ ചികിത്സ...

കോവിഡ്​ ചികിത്സ സൗജന്യമെന്ന്​ സർക്കാർ; മരിച്ച ജോഷിക്ക്​ വാങ്ങിയത്​ 1,09,766 രൂപയുടെ​ മരുന്ന്​

text_fields
bookmark_border
കോവിഡ്​ ചികിത്സ സൗജന്യമെന്ന്​ സർക്കാർ; മരിച്ച ജോഷിക്ക്​ വാങ്ങിയത്​ 1,09,766 രൂപയുടെ​ മരുന്ന്​
cancel

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): കോ​വി​ഡ്​ ചി​കി​ത്സ സൗ​ജ​ന്യ​മെ​ന്ന്​ സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ,  മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച തി​രു​വ​ല്ല സ്വ​ദേ​ശി​ക്ക്​​ 1,09,766 രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ വാ​ങ്ങി​യ​താ​യി രേ​ഖ.​​​​ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ തി​രു​വ​ല്ല ഇ​ടി​ഞ്ഞി​ല്ലം പ്ര​ക്കാ​ട്ട്​ പി.​ടി. ജോ​ഷി മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​തു​മു​ത​ൽ മു​ഴു​വ​ൻ മ​രു​ന്നു​ക​ളും പു​റ​ത്തു​നി​ന്ന്​ വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ ന​ട​ത്തി​യ​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മേ​യ് 25നാ​ണ് ജോ​ഷി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. 27ന്​ ​വ​​െൻറി​ലേ​റ്റ​റി​ലേ​ക്ക്​ മാ​റ്റി. തൊ​ട്ട​ടു​ത്ത ദി​വ​സം മ​രി​ച്ചു. ഇൗ ​ദി​വ​സം വ​രെ 1,09,766 രൂ​പ​യു​ടെ മ​രു​ന്ന്​​  വാ​ങ്ങി. ബി​ല്ലു​ക​ളും ബ​ന്ധു​ക്ക​ൾ പു​റ​ത്തു​വി​ട്ടു. 48,026 രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തെ  മ​രു​ന്ന്​ ഷോ​പ്പു​ക​ളി​ൽ നി​ന്നാ​ണ്​ വാ​ങ്ങി​യ​ത്.  

ടോ​സി​ലി​സു​മാ​ബ്, ഇ​മ്യൂ​ണോ​ഗ്ലോ​ബ​മി​ൻ  മ​രു​ന്നു​ക​ൾ ര​ണ്ടു​ത​വ​ണ​ക​ളാ​യി (30,870 വീ​തം) എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ വാ​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം ചി​കി​ത്സ​പി​ഴ​വു​ണ്ടെ​ന്നും മ​രു​ന്നു​ക​ൾ​ക്ക്​ വ​ൻ​തു​ക ന​ൽ​കേ​ണ്ടി​വ​െ​ന്ന​ന്നും കാ​ട്ടി ജോ​ഷി​യു​െ​ട ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ടോ​സി​ലി​സു​മാ​ബ്, ഇ​മ്യൂ​ണോ​ഗ്ലോ​ബ​മി​ൻ മ​രു​ന്നു​ക​ൾ ര​ണ്ടു​ത​വ​ണ  വാ​ങ്ങി​യ​തൊ​ഴി​ച്ചാ​ൽ അ​വ​ശേ​ഷി​ക്കു​ന്ന 48,026 രൂ​പ എ​ന്തി​നാ​ണെ​ന്നും ഇ​വ​ർ ചോ​ദി​ക്കു​ന്നു. എ​ന്നാ​ൽ, ക​ടു​ത്ത ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തി​നാ​ൽ മ​രു​ന്നു​ക​ൾ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് പു​റ​ത്തു​നി​ന്ന്​ വാ​ങ്ങി​പ്പി​ച്ച​തെ​ന്നാ​ണ്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam medical collegecovid fee
News Summary - covid fee kottayam kerala news
Next Story