കോവിഡ് പിഴത്തുക: പൊതുജനങ്ങളിൽ നിന്ന് ഈടാക്കിയത് 100 കോടി; വ്യാപാരികളിൽ നിന്ന് രണ്ട് കോടി
text_fieldsതിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പേരിൽ പൊലീസ് പിഴയായി ഇൗടാക്കിയത് നൂറ് കോടിയിലധികം രൂപ. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ ഇൗ വർഷം ജൂലൈ 31വരെ 1,00,01,95,900 രൂപയാണ് പിഴയായി ഇൗടാക്കിയത്. കഴിഞ്ഞമാസം അഞ്ചു കോടിയിലധികം രൂപ പിഴയീടാക്കിയെന്നാണ് അനൗേദ്യാഗിക കണക്ക്. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയതിനാലാണ് പിഴ കുറഞ്ഞതെന്നാണ് വിശദീകരണം. ഏറ്റവും കൂടുതൽ പിഴയീടാക്കിയത് എറണാകുളം സിറ്റിയിലും മലപ്പുറത്തും കുറവ് തൃശൂർ റൂറലിലുമാണ്.
പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് പിഴയീടാക്കിയത്. നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങുക, മാസ്ക് ധരിക്കാതിരിക്കുക, അനാവശ്യമായി ഒത്തുചേരുക, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുക എന്നിവയാണ് കൂടുതലായുണ്ടായത്. പിഴയിട്ടവരിൽ ഏറെയും കച്ചവടക്കാരും നിത്യവൃത്തിക്ക് പ്രയാസപ്പെടുന്നവരുമാണ്.
ക്വോട്ട നിശ്ചയിച്ചിട്ടുള്ളതിനാൽ എന്തെങ്കിലും കാരണം പറഞ്ഞ് പിഴയീടാക്കുന്ന നിലയിലാണ് പൊലീസ്. ട്രിപ്ൾ ലോക്ഡൗൺ ഉൾപ്പെടെ പലകുറി നടപ്പാക്കിയ എറണാകുളം സിറ്റിയിൽ 13 കോടി (13,37,56,800) രൂപയാണ് പിഴയീടാക്കിയത്.
ജില്ല അടിസ്ഥാനത്തിൽ ഈടാക്കിയ പിഴ (കോടിയിൽ)
തിരുവനന്തപുരം സിറ്റി : 2,63,16,500
തിരുവനന്തപുരം റൂറൽ : 9,04, 08,000
കൊല്ലം സിറ്റി : 4,26,23,400
കൊല്ലം റൂറൽ : 4,72,22,100
പത്തനംതിട്ട : 3,17,57,200
ആലപ്പുഴ : 3,42,33,500
കോട്ടയം : 4,87,15,000
ഇടുക്കി : 2,51,75,000
എറണാകുളം സിറ്റി : 13,37,56,800
എറണാകുളം റൂറൽ : 6,72,40, 800
തൃശൂർ സിറ്റി : 5,46,13,500
തൃശൂർ റൂറൽ : 1,81,78,000
പാലക്കാട് : 5,53,57,400
മലപ്പുറം : 12,53,67,200
കോഴിക്കോട് സിറ്റി : 3,56,16,500
കോഴിക്കോട് റൂറൽ : 3,63,08,700
വയനാട് : 2,42,83,200
കണ്ണൂർ സിറ്റി : 3,03,69,400
കണ്ണൂർ റൂറൽ : 3,01,93,400
കാസർകോട് : 4,21,15,700
റെയിൽവേ : 3,44,600 (ലക്ഷം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.