കോഴിക്കോട് വലിയങ്ങാടിയിൽ മൂന്ന് കടകൾക്കെതിരെ നടപടി: ഒരെണ്ണം പൂട്ടിച്ചു
text_fieldsകോഴിക്കോട്: വലിയങ്ങാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടി. മൂന്ന് കടകളുടെ ലൈസൻസ് റദ്ദാക്കുകയും ലൈസൻസ് ഇല്ലാത്ത ഒരു കട പൂട്ടിക്കുകയും ചെയ്തു. 23 പേരിൽ നിന്ന് ആരോഗ്യവകുപ്പ് പിഴ ഈടാക്കുകയും ചെയ്തു.
കഴിഞ്ഞദിവസമാണ് വലിയങ്ങാടിയിൽ കച്ചവടക്കാരനായ കൊളത്തറ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി ബന്ധപ്പെട്ട 100 ഓളം പേരെ നിരീക്ഷണത്തിലാക്കിയിരുന്നു.
21 പേരാണ് ഇയാളുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടത്. 72 പേരാണ് രണ്ടാംഘട്ട സമ്പർക്ക പട്ടികയിലുള്ളത്. ഇയാളുടെ പിതാവിന് ചെറിയ പനിയുള്ളതിനാൽ നിരീക്ഷണത്തിലാണ്.
കോർപറേഷൻ പരിധിയിലെ വെള്ളയിൽ കുന്നുമ്മലിൽ ആത്മഹത്യ ചെയ്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം നഗരത്തിൽ വർദ്ധിക്കാൻ തുടങ്ങിയത്. ഇതേതുടർന്നാണ് ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ശക്തമായി നടപടിയുമായി രംഗത്ത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.