മാസ്കിൽ ഒതുങ്ങി കോവിഡ് മാനദണ്ഡം; രോഗവ്യാപനത്തിന് പഴുതേറെ
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പുമൂലം കോവിഡ് വ്യാപനത്തിനുള്ള സാധ്യത ചെറുക്കാൻ തെരെഞ്ഞടുപ്പ് കമീഷൻ സാനിറ്റൈസറും ഫേസ് ഷീൽഡുമൊക്കെ വാങ്ങി വൻതുക ചെലവിടുേമ്പാഴും രോഗവ്യാപനത്തിന് പഴുതുകൾ ഏറെ. ഒന്നാംഘട്ടമായി അഞ്ച് ജില്ലയിൽ നടന്ന വോട്ടെടുപ്പും അതിനുമുമ്പുള്ള പ്രവർത്തനങ്ങളും പരിശോധിച്ചാൽ ഇത് വ്യക്തമാകും.
ചെറിയ ശതമാനം ബൂത്തുകളിൽ മാത്രമാണ് കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ച് വോട്ടെടുപ്പ് നടന്നത്. മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് കൂടുതൽ കേന്ദ്രങ്ങളിലും പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. പോളിങ് ബൂത്തുകളിലാകട്ടെ ശാരീരിക അകലം പാലിക്കാൻ അടയാളപ്പെടുത്തലുകൾ പേരിന് മാത്രമായിരുന്നു.
നാലും അഞ്ചും കോളങ്ങൾ മാത്രമാണ് ബൂത്തുകളിൽ മാർക്ക് ചെയ്തത്. നൂറിലേറെ പേരാണ് ഒരേസമയം ക്യൂ നിന്നത്. പല സ്ഥലത്തും വോട്ടർമാർ തൊട്ടുതൊട്ടാണ് നിന്നത്. വോട്ടർമാരെ നിയന്ത്രിക്കാൻ പൊലീസിെൻറ ഭാഗത്തുനിന്ന് ഫലപ്രദ ഇടപെടൽ ഉണ്ടായില്ല. പല ബൂത്തിലെയും സ്ഥലപരിമിതിയും കാരണമായി. ഇത് മുന്നിൽകണ്ട് നടപടി സ്വീകരിക്കാൻ കഴിയാത്തത് വീഴ്ചയായി.
പോളിങ് ബൂത്തുകളിൽ കയറുേമ്പാഴും ഇറങ്ങുേമ്പാഴും ഉപയോഗിക്കാൻ സാനിറ്റൈസർ കരുതിയിരുന്നെങ്കിലും വോട്ടർമാർ ഉപയോഗിക്കുന്നത് ഉറപ്പുവരുത്താൻ നടപടി ഉണ്ടായില്ല. പോളിങ് ബൂത്തിൽ തിരിച്ചറിയൽ രേഖ പരിശോധിക്കുന്ന ഉദ്യോഗസ്ഥനെ വോട്ടർമാർ രേഖ കാണിച്ചാൽ മതിയെന്നിരിക്കെ എല്ലാവരുടെയും രേഖ ൈകയിൽ വാങ്ങിതന്നെ പരിശോധിക്കുകയായിരുന്നു.
ഒപ്പിടാൻ വോട്ടർമാർ പേനയുമായാണ് എത്തിയതെങ്കിലും ഒപ്പിടുേമ്പാൾ കൈ താഴെ സ്പർശിക്കുന്ന സാഹചര്യത്തിൽ ഓരോരുത്തരും ഒപ്പിട്ടുകഴിയുേമ്പാൾ അണുമുക്തമാക്കേണ്ടതായിരുന്നു. അതും ഉണ്ടായില്ല. വോട്ടുയന്ത്രത്തിലെ ബട്ടനിൽ കൈവിരൽ അമർത്തിയ ഉടൻ ഓരോ വോട്ടറുടെയും കൈ അണുമുക്തമാക്കുന്നത് ഉറപ്പാക്കാനുള്ള നടപടിയും പല ബൂത്തിലും ഉണ്ടായില്ല.
പല സ്ഥലങ്ങളിലും വോട്ടർമാർ പേന ഉപയോഗിച്ച് വോട്ടുയന്ത്രത്തിൽ കുത്തുകയായിരുന്നു. ഇത് യന്ത്രം തകരാറിലാകാനും ഇടയാക്കി. കവലകളിൽ കലാശക്കൊട്ട് ഇല്ലായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ സമാപനവും എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് നടന്നത്. ഫലത്തിൽ കോവിഡ് മാനദണ്ഡം മാസ്കിൽ ഒതുങ്ങുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കുത്തനെ ഉയരാൻ സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.