പ്രവാസികൾക്കായി കോവിഡ് ഹെൽപ്പ് ഡെസ്ക്കുകൾ
text_fieldsതിരുവനന്തപുരം: പ്രവാസികൾക്ക് വിവിധ രാജ്യങ്ങളിൽ കോവിഡ് ഹെൽപ്പ് ഡെസ്ക്കുകൾ തുടങ്ങിയെന്ന് മുഖ്യമന്ത് രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അേമരിക്കയിലും മറ്റും കോവിഡ് ബാധിതർ മരണമടയുന്ന വാർത്ത തുടർച ്ചയായി വരുന്നുണ്ട്. പല രാജ്യങ്ങളിൽനിന്നും എന്തുെചയ്യണമെന്ന് അറിയാതെ പ്രവാസി സഹേദരങ്ങൾ നാട്ടിലേക്ക് വിള ിക്കുന്നുണ്ട്. പ്രവാസി മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളിൽ അഞ്ച് കോവിഡ് ഹെൽപ്പ് ഡെസ്ക് വിവിധ സംഘടനകള ുമായി ചേർന്ന് നോർക്ക ആരംഭിച്ചു. ആ പ്രദേശത്തെ എല്ലാ ജനങ്ങളും സംഘടനകളും ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രവർത്തനം ന ടത്തുന്നുണ്ട്. ഈ ഹെൽപ്പ് ഡെസ്കുകളുമായി സഹകരിക്കണമെന്ന് ഇന്ത്യൻ അംബാസിഡർമാരോട് അഭ്യർഥിച്ചു.
പ്രവാസികൾക്ക് ഓൺൈലനായി മെഡിക്കൽ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചു. നാട്ടിലുള്ള ഡോക്ടർമാരുമായി വിഡിയോ, ഓഡിേയാ കോളുകളിലൂടെ സംസാരിക്കാം. നോർക്ക വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത് ആരോഗ്യപരമായ സംശയങ്ങൾക്ക് നിവൃത്തി വരുത്താം. ഇന്ത്യൻ സമയം ഉച്ച രണ്ട് മുതൽ ആറുവരെയാണ് പ്രമുഖ ഡോക്ടർമാരുടെ ടെലിഫോൺ സേവനം ലഭിക്കുക. ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോ, ഇ.എൻ.ടി, ഒഫ്താൽമോളജി തുടങ്ങിയ മേഖലയിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
നോർക്ക റൂട്ട്സ് ഓവർസീസ് സ്റ്റുഡൻറ്സ് രജിസ്ട്രേഷൻ നിർബന്ധമാക്കും
വിദേശത്ത് ആറുമാസത്തിൽ കുറയാതെ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്ക് നോർക്കയിൽ രജിസ്ട്രേഷൻ കാർഡ് ഇപ്പോഴുണ്ട്. അത് വിദേശങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കും ഏർപ്പെടുത്തും. മലയാളി വിദ്യാർഥികളുടെ രജിസ്ട്രേഷന് നോർക്ക റൂട്ട്സ് ഓവർസീസ് സ്റ്റുഡൻറ് രജിസ്ട്രേഷൻ ഏർപ്പെടുത്തും. ഇവർക്ക് ഇൻഷുറൻസ് സുരക്ഷയും വിമാനയാത്രക്കൂലി ഇളവും ലഭ്യമാക്കും. വിദേശത്തു പഠിക്കുന്ന എല്ലാ വിദ്യാർഥികളും ഇനി പഠനത്തിന് പോകുന്നവരും ഇതിൽ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാസർകോട് അതിർത്തിയിൽ കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കും
കാസർേകാട് അതിർത്തിയിൽ ഡോക്ടർമാർ സജീവമായി രംഗത്തുണ്ട്. ഇവിടെ കോവിഡ് സർട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നം ഉണ്ടാകില്ല. അത്യാസന്ന നിലയിലുള്ളവരും കർണാടകത്തിലെ ആശുപത്രികളിൽ ലഭ്യമാകുന്ന ചികിത്സ അനിവാര്യമായവരുമാണ് അങ്ങോട്ട് പോകേണ്ടത്. മംഗലാപുരത്ത് എത്തിയ രോഗികൾക്കുണ്ടായ അനുഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടു. അത് കർണാടക സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തും.
ബുധനാഴ്ച 1940 ചരക്കുലോറികൾ സംസ്ഥാനത്തേക്ക് എത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്നലത്തേതിൽനിന്നും കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്യവശ്യഘട്ടം വന്നാൽ ഉപയോഗിക്കാവുന്ന മുറികളും കിടക്കകളും കണ്ടെത്താൻ ശ്രമം തുടങ്ങി. പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയ 1,73000 കിടക്കകളിൽ 1,10,000 ഇപ്പോൾ ഉപയോഗ യോഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.