സംസ്ഥാനത്ത് കോവിഡ് ബാധിച്ച ഗുരുതര രോഗികളുടെ എണ്ണത്തിൽ വർധനവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച ഗുരുതര രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഒാക്സിജനും െഎ.സി.യുവും വെൻറിലേറ്റർ കിടക്കകളും വേണ്ട രോഗികളുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്.
വെൻറിലേറ്റർ രോഗികൾ കഴിഞ്ഞ ആഴ്ച്ചയേക്കാൾ പത്ത് ശതമാനം കൂടുതലാണിപ്പോൾ. െഎ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 29 ശതമാനവും കൂടി. ഒാക്സിജൻ കിടക്കകൾ ആവശ്യമുള്ളവർ 41 ശതമാനമാണ് കൂടുതലായത്.
അതേസമയം, ജനുവരി ആദ്യവാരം ഗുരുതര രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. ഒരാഴ്ച്ചക്കിടെയാണ് ഗുരുതര രോഗികളുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടായത്. ആകെ രോഗികളുടെ എണ്ണത്തിൽ ഇൗ ആഴ്ച്ച 204 ശതമാനം വർധനവുമുണ്ടായിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാവുകയും വിദ്യാഭ്യാസ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെ പലയിടങ്ങളിലും ക്ലസ്റ്ററുകൾ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വ്യാഴാഴ്ച വീണ്ടും അവലോകനയോഗം ചേർന്നേക്കും. യു.എസിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. കടുത്ത പല നിയന്ത്രണങ്ങളിലേക്കും കേരളം വീണ്ടും നീങ്ങുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.