കോവിഡ്: പരിശോധന വർധിപ്പിച്ചു, കൂടുതലും ഒമിക്രോൺ
text_fieldsതിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട കേന്ദ്ര നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരിശോധനകൾ വർധിപ്പിച്ചു. ജനിതക പരിശോധനക്ക് അയച്ച ഫലങ്ങളില്‍ കൂടുതലും ഒമിക്രോണാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആശങ്ക വേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. ശനിയാഴ്ച 1801 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. കിടത്തിചികിത്സിക്കേണ്ട കേസുകളിലും നേരിയ വർധനയുണ്ട്. എങ്കിലും ആകെ രോഗികളില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമേ ഓക്‌സിജന്‍ കിടക്കകളും 1.2 ശതമാനം പേര്‍ക്ക് മാത്രമേ ഐ.സി.യു കിടക്കകളും വേണ്ടി വന്നിട്ടുള്ളൂ.
എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങള്‍ തുടരണമെന്ന് ശനിയാഴ്ച ചേർന്ന അവലോകന യോഗം നിർദേശിച്ചു. പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്.
കോവിഡ് രോഗികള്‍ കൂടുന്നത് മുന്നില്‍ കണ്ട് ആശുപത്രി സജ്ജീകരണങ്ങള്‍ വര്‍ധിപ്പിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.