ചെറുപ്പക്കാരില്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർ കൂടുന്നു
text_fieldsആലപ്പുഴ: സമ്പര്‍ക്കത്തിലായതുകൊണ്ടോ രോഗനിരീക്ഷണത്തിെൻറ ഭാഗമായോ നടത്തുന്ന കോവിഡ് പരിശോധനയില്‍ രോഗലക്ഷണം ഇല്ലാത്തവരും പോസിറ്റിവ് ആണെന്ന് പരിശോധനഫലം. ഇത്തരം രോഗികള്‍ കൂടുതലും ചെറുപ്പക്കാരാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസ് അറിയിച്ചു. കൂടുതല്‍ ഇടപെടലുള്ള ഇവരില്‍നിന്ന് സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവര്‍ക്കും രോഗബാധയുണ്ടാകും. വീടുകളില്‍ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത ഇക്കാരണത്താൽ വർധിക്കുകയാണ്. വീട്ടിലെ പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇവരില്‍നിന്ന് രോഗം പിടിപെടാനിടയുണ്ട്. ശരിയായ മുന്‍കരുതൽ എടുക്കുക. പുറത്തുപോയി മടങ്ങിയെത്തുമ്പോള്‍ വസ്ത്രങ്ങള്‍ കഴുകി കുളിച്ചശേഷം വീട്ടിനുള്ളില്‍ ഇടപെടുക. പ്രായമായവരോട് അടുത്തിടപഴകാതിരിക്കുക. പ്രായമുള്ളവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക. ജോലിക്കു പോകുക പോലെ അവശ്യകാര്യങ്ങള്‍ക്കല്ലാതെ ഒത്തുചേരലുകളും ഇടപെടലുകളും ചെറുപ്പക്കാരില്‍ താരതമ്യേന കൂടുതലാണ്.
വാക്സിന് സ്വീകരിച്ചാലും കോവിഡ് പ്രതിരോധ മാർഗങ്ങള്‍ കൃത്യമായി പാലിക്കണം. ചെറുപ്പക്കാരില്‍ ഒരുപക്ഷേ മറ്റു ബുദ്ധിമുട്ടുകളില്ലാതെ രോഗം ഭേദമായേക്കാം. ഇവരുടെ അശ്രദ്ധ മൂലം രോഗബാധിതരാകുന്ന പ്രായമുള്ളവര്‍ക്ക് കോവിഡ് മരണ കാരണമാകുമെന്നാണ് ആരോഗ്യവകുപ്പിെൻറ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.