ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കോവിഡ് ബാധ കുറവെന്ന് ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കോവിഡ് ബാധ കുറവാണെന്ന് പഠനത്തിൽ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.െക. ശൈലജ. ഇത്തരത്തിൽ രോഗം വന്നവരിൽതന്നെ വളരെ പെട്ടെന്ന് രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ മരുന്ന് കഴിച്ച ആളുകളിൽ കുറച്ചു പേർക്ക് മാത്രമേ കോവിഡ് വന്നിട്ടുള്ളൂവെന്നും അഥവാ വന്നാൽ തന്നെ മൂന്നോ നാലോ ദിവസംകൊണ്ട് രോഗമുക്തി നേടിയതായും ചിലയിടങ്ങളിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഡി.എം.ഒയും പ്രശസ്ത സംവിധായകനും കൂടിയായ ഡോ. ബിജു ഇത്തരത്തിൽ നടത്തിയ പഠനത്തിെൻറ ഫലം തന്നെ കാണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധ മരുന്ന് ഹോമിയോയിൽ ഉണ്ടെന്ന് പറയുകയും അത് നൽകാൻ തയാറാവുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധിതർക്ക് ചികിത്സ നൽകുന്നത് ഐ.സി.എം.ആർ മാർഗനിർദേശമനുസരിച്ച് മാത്രമേ സാധിക്കുകയുള്ളൂ. അതിനാൽ
ഹോമിയോ മരുന്നു നൽകി ചികിത്സിക്കാൻ സാധിക്കില്ല. പക്ഷേ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തിലുടനീളം വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.