കോവിഡ് മൂന്നാംഘട്ടം നേരിടാൻ ഒരുമുഴം മുമ്പേ; വാർഡുതോറും തകൃതിയായ വിവരശേഖരണം
text_fieldsകൊച്ചി: കോവിഡ് മൂന്നാംഘട്ടത്തെ നേരിടാൻ ഒരുമുഴം മുേമ്പയെറിഞ്ഞ് സംസ്ഥാനത്തെ വാർഡുതോറും തകൃതിയായി വിവരശേഖരണം. രോഗബാധിതരും അല്ലാത്തവരും ഉൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളുടെയും പേരും വയസ്സും രേഖപ്പെടുത്തുന്നുണ്ട്. ലോക്ഡൗണിൽ ഓഫിസിൽ എത്തേണ്ടതില്ലാത്ത സർക്കാർ ജീവനക്കാരെ അവർ താമസിക്കുന്ന വാർഡുകളിൽ നിയോഗിച്ചാണ് ഫോണിലൂടെ വിവരങ്ങൾ ശേഖരിക്കുന്നത്.
േമയ് 21ന് പഞ്ചായത്ത് ഡയറക്ടറുടെ സർക്കുലർ ഇറങ്ങിയശേഷം 10 ദിവസം കൊണ്ട് സംസ്ഥാനത്തെ 20 ശതമാനം കുടുംബങ്ങളുടെയും വിവരങ്ങൾ വാർഡ് തലത്തിൽ ശേഖരിക്കപ്പെട്ടതായാണ് അനുമാനം. വാർഡ് നമ്പർ, വീട്ടുനമ്പർ, ക്ലസ്റ്റർ നമ്പർ, വിലാസം, വാട്സ്ആപ് നമ്പർ, അംഗങ്ങളുടെ പേരും പ്രായവും, കോവിഡ് ബാധിച്ചവരുടെ വിവരം, മറ്റ് ഗുരുതര അസുഖങ്ങൾ ഉള്ളവരുടെ വിവരം, ഗർഭിണികൾ, ശിശുക്കൾ എന്നിവരെ സംബന്ധിച്ച വിവരം എന്നിങ്ങനെയാണ് ഓരോ വീട്ടിൽനിന്ന് രേഖപ്പെടുത്തുന്നത്.
ഓരോ വാർഡിലെയും ആശ വർക്കർമാർ ശേഖരിച്ച ഫോൺ നമ്പറുകളാണ് വാർഡുതല ആർ.ആർ.ടിക്ക് (റാപിഡ് റെസ്പോൺസ് ടീം) കൈമാറിയത്. 20 മുതൽ 60 വരെ വീടുകൾക്ക് കുറഞ്ഞത് അഞ്ച് ആർ.ആർ.ടി എന്ന നിലക്ക് കണ്ടെത്തി പ്രവർത്തനം തുടങ്ങി. ഒരു നോഡൽ ഓഫിസറും ലഭ്യമായ സർക്കാർ ജീവനക്കാരും വാർഡ് അംഗവും ആശ വർക്കറും സന്നദ്ധ പ്രവർത്തകരും അടങ്ങിയതാണ് ടീം.
20 മുതൽ 60 വരെ വീടുകൾ ചേർന്ന ക്ലസ്റ്ററുകൾ രൂപവത്കരിച്ച് പ്രത്യേക വാട്സ്ആപ് ഗ്രൂപ്പിലൂടെ എല്ലാവരെയും ഒരുമിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. കോവിഡ് മൂന്നാം തരംഗം വന്നാൽ പഞ്ചായത്തുതല കോർ ടീം, വാർറൂം-കൺട്രോൾ റൂം, ക്ലസ്റ്റർ സംവിധാനം എന്നിവയിലൂടെ പ്രതിരോധം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വാർഡുതല സംഘം ഫോണിലൂടെ ഓരോ വീട്ടിലും വിളിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. വിവരങ്ങൾ എക്സെൽ ഷീറ്റിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്നു. ഓരോ വാർഡിലെയും േഡറ്റ അടങ്ങിയ ഡയറി വാർഡുതല നോഡൽ ഓഫിസറും മറ്റൊരു പകർപ്പ് ആർ.ആർ ടീമും സൂക്ഷിക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.