Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: ചൊക്ലിയിൽ...

കോവിഡ്: ചൊക്ലിയിൽ അഞ്ചു പൊലീസുകാർ നിരീക്ഷണത്തിൽ; സ്റ്റേഷൻ അടച്ചിട്ടു

text_fields
bookmark_border
കോവിഡ്: ചൊക്ലിയിൽ അഞ്ചു പൊലീസുകാർ നിരീക്ഷണത്തിൽ; സ്റ്റേഷൻ അടച്ചിട്ടു
cancel
camera_alt????????? ??????????????????? ????????? ?????? ????????

ചൊക്ലി (കണ്ണൂർ): പെരിങ്ങത്തൂർ അരയാക്കൂലിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയെന്ന് സംശയി ക്കുന്നയാളുമായി ബന്ധപ്പെട്ട ചൊക്ലി സ്റ്റേഷനിലെ അഞ്ച് പൊലീസുകാർ നിരീക്ഷണത്തിൽ. ഇൻസ്പെക്ടർ സുനിൽ കുമാർ, എസ്.ഐ. സുഭാഷ്, മൂന്ന് സിവിൽ പൊലീസുകാർ എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയത്.

കഴിഞ്ഞ ദിവസം തോക്കോട്ട് വയൽ പ്രദേശത്തെ റോഡ് അടക്കുന്നതിനിടെയാണ് പൊലീസുകാർക്ക് സമ്പർക്കമുണ്ടായത്. ഇവർ സ്റ്റേഷനിൽ സജീവ ഇടപെടൽ നടത്തിയതാണ് കൂടുതൽ ആശങ്കക്കിടയാക്കിയത്.

ഇതേതുടർന്ന് ഞായറാഴ്ച രാവിലെ മുതൽ ചൊക്ലി പൊലീസ് സ്റ്റേഷൻ അടച്ചിട്ടു. പരാതിക്കാരെയും പൊലീസുകാരെയും സ്റ്റേഷനിൽ കയറ്റാതെ നിർത്തി. അണുവിമുക്തമാക്കിയ ശേഷമേ ഇനി സ്റ്റേഷനിലേക്ക് പ്രവേശനമുണ്ടാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policechoklicovid 19
News Summary - covid kannur chokli police station-kerala news
Next Story