കണ്ണൂരിലെ രോഗി പോയ വഴിയും തയാർ; നിങ്ങളുണ്ടായിരുന്നോ അവിടെ?
text_fieldsകണ്ണൂർ: െകാറോണ രോഗം സ്ഥിരീകരിച്ച കണ്ണൂർ പെരിങ്ങോം സ്വദേശി സഞ്ചരിച്ച സ്ഥലങ്ങളും സമയവും ആേരാഗ്യവകുപ്പ ് തയാറാക്കി. പ്രസ്തുത സമയത്ത് ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
സഞ്ചരിച്ച സമയവും സ്ഥലങ്ങളും:
*മാർച്ച് അഞ്ചിന് സ്പൈസ് ജെറ്റിെൻറ SG 54 വിമാനത്തിൽ രാത്രി 9.30ന് ഇദ്ദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തി.
രാത്രി 11 മണിവരെ അവിടെ ചെലവഴിച്ചു.
*11.00 pm മുതൽ 11.15 pm വരെ ടാക്സി കാറിൽ സഞ്ചരിച്ചു.
*11.15 pm മുതൽ 11.45 pm വരെ ഹോട്ടൽ മലബാർ പ്ലാസ രാമനാട്ടുകര (ഐക്കരപ്പടി)
*11.45pm - 4.00 am ടാക്സിയിൽ പെരിങ്ങോത്തെ വീട്ടിലേക്ക്
*മാർച്ച് ആറിന് രാവിലെ നാലിന് വീട്ടിൽ
*മാർച്ച് ഏഴ് ഉച്ച 2.30 -2.40: മാത്തിലിലെ ഡോക്ടറുടെ വീട്ടിൽ
*ഉച്ച 3.30 മുതൽ പനിയും രോഗലക്ഷണങ്ങളുമായി പരിയാരം ഗവ. മെഡിക്കൽ കോളജിൽ
*3.35 മുതൽ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഐെസാലേഷൻ
*മാർച്ച് എട്ട്, ഒമ്പത്, പത്ത്: ഐെസാലേഷൻ വാർഡിൽ
*10ന് വൈകീട്ട് നാലിന് വീട്ടിലേക്ക് പോയി. അന്ന് വൈകീട്ട് അഞ്ചുമണിമുതൽ മാർച്ച് 12 രാത്രി ഒമ്പതു മണി വരെ വീട്ടിൽ ഐസൊലേഷനിൽ.
*മാർച്ച് 12ന് രാത്രി 10 മണിമുതൽ വീണ്ടും പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഐസാലേഷൻ വാർഡിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.