വ്യാപനവേഗത്തിന്റെ 'ലക്ഷ'ക്കണക്ക്; അരലക്ഷത്തിന് ആറ് മാസം; ലക്ഷമാകാൻ 23 ദിവസം!
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ 50,000 കടക്കാനെടുത്തത് ആറര മാസമെങ്കിൽ ലക്ഷത്തിലെത്താൻ പിന്നെ വേണ്ടിവന്നത് 23 ദിവസം. ജനുവരി 30 നാണ് ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചത്.
കേസുകൾ അരലക്ഷം കടക്കുന്നത് ആഗസ്റ്റ് 19 നാണ്. തുടർന്ന്, സെപ്റ്റംബർ 11 വരെ 50,000 കേസുകൾകൂടി റിേപ്പാർട്ട് ചെയ്തു. പ്രതിദിന വൈറസ് ബാധക്കപ്പുറം കോവിഡ് വ്യാപനത്തിെൻറ തീവ്രതയിലേക്കാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്. ആഗസ്റ്റിൽ മാത്രം അരലക്ഷം (51,772) കേസുകളായി.
കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം മെച്ചപ്പെട്ട നിലയിലാണെന്ന് സർക്കാർ വിശദീകരിക്കുേമ്പാഴും പകർച്ച അതിേവഗമാണ്. 1000 രോഗികളിെലത്താനെടുത്തത് നാലു മാസമായിരുന്നു. 10,000 മാകാൻ 50 ദിവസമെടുത്തു. അതിനിടെ, കോവിഡ് മരണം 400 കടന്നു. മാർച്ച് 28 നാണ് ആദ്യ മരണം സ്ഥിരീകരിച്ചത്. രണ്ടാമത്തെ മരണം മാർച്ച് 30 നും. ജൂൺ ഒന്നിന് മരണ സംഖ്യ പത്തായി. ജൂൈല 23 ഒാടെ 50 ലേക്കും ആഗസ്റ്റ് ഏഴിന് 100 ലേക്കും കുതിച്ചു.
14 ദിവസം കൂടി കഴിഞ്ഞ് മാർച്ച് 21 ലെത്തിയപ്പോഴേക്കും 200 ആയി. സെപ്റ്റംബർ രണ്ടിന് മുന്നൂറിലെത്തി. ഒമ്പത് ദിവസം കൊണ്ട് 400 ഉം. 100 കടക്കാൻ നാലര മാസമെടുെത്തങ്കിൽ 35 ദിവസംകൊണ്ടാണ് മരണം 400 ലെത്തുന്നത്. ഇതിനു പുറമെ കോവിഡ് സ്ഥിരീകരിച്ചവയാണെങ്കിലും 62 മരണങ്ങൾ ഇതുവരെയും കോവിഡ് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് 73,000 പേരാണ് ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.