പാലാ രൂപതയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി
text_fieldsപാലാ: ചങ്ങനാശ്ശേരി അതിരൂപതക്കുപിന്നാലെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ പാലാ രൂപതയിലും അനുമതി. മൃതശരീരങ്ങൾ ദഹിപ്പിക്കാൻ മാർപാപ്പയുടെ അനുമതിയുണ്ടെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.ദഹിപ്പിച്ചതിനുശേഷം ചിതാഭസ്മം ബന്ധുക്കൾക്ക് കൈമാറാനോ വായുവില്‍ വിതറാനോ വെള്ളത്തില്‍ ഒഴുക്കാനോ പാടില്ല. ഇത് യഥാവിധി സഭാ നിയമങ്ങൾക്ക് അനുസൃതമായി അടക്കം ചെയ്യണമെന്നും ബിഷപ് നിർദേശിച്ചു.
പാലാ രൂപതയുടെ നേതൃത്വത്തിെല സമരിറ്റൻസ് ടാസ്ക് ഫോഴ്സ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മൃതസംസ്കാരത്തിനുപോലും സംഘർഷങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പരസ്നേഹത്തിെൻറ ഉദാത്ത മാതൃക കാട്ടിക്കൊടുക്കാൻ സഭക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗക്കാർക്കും ഇതിെൻറ പ്രയോജനം ലഭിക്കണം. ഇതിന് രൂപതക്ക് പുറത്തേക്കും ഫോഴ്സിെൻറ പ്രവർത്തനം വ്യാപിപ്പിക്കണമെന്ന് മാർ കല്ലറങ്ങാട്ട് നിർദേശിച്ചു.
കോവിഡ് ബാധിച്ച് മരിക്കുന്നവരുെട മൃതദേഹങ്ങളടക്കം സംസ്കരിക്കാൻ ലക്ഷ്യമിട്ടാണ് സമരിറ്റൻസ് ടാസ്ക് ഫോഴ്സിന് രൂപം നൽകിയിരിക്കുന്നത്. രൂപതയിലെ എല്ലാ ഭാഗത്തും വളൻറിയേഴ്സിനെ വിന്യസിക്കാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. ഇതിെൻറ ഭാഗമായി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 20 പേരടങ്ങുന്ന വൈദികരുടെയും അൽമായരുടെയും രണ്ട് സംഘത്തിന് പാലാ ബിഷപ്സ് ഹൗസിൽ പ്രത്യേക ട്രെയിനിങ് നൽകി. കോട്ടയം ഡി.എം.ഒയുടെയും പാലാ ജനറൽ ആശുപത്രിയുടെയും നേതൃത്വത്തിെല ആരോഗ്യവിദഗ്ധരാണ് ക്ലാസുകൾ നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.