Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ -19:...

കോവിഡ്​ -19: സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തിൽ -മന്ത്രി

text_fields
bookmark_border
കോവിഡ്​ -19: സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തിൽ -മന്ത്രി
cancel

തിരുവനന്തപുരം: കോവിഡ്​ -19 ബാധിത രാജ്യങ്ങളിൽനിന്ന്​ വന്നവരും രോഗികളുമായി സമ്പർക്കം പുലർത്തിയവരുമായ 1116 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലുമാണുള് ളത്​.

തൃശൂർ ജില്ലയിലാണ്​ കൂടുതൽ പേർ (211) നിരീക്ഷണത്തിലുള്ളത്​. തൊട്ടുപിറകെ എറണാകുളവും (177) കാസർകോടും​ (93)​. 15 പേർ നിരീക്ഷണത്തിലുള്ള വയനാട്ടിലാണ്​ ഏറ്റവും കുറവ്​. സംശയാസ്പദമായവരുടെ 807 സാംപിളുകള്‍ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ​ഓഫ്​ വൈറോളജിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാംപിളുകൾ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വന്നിട്ടില്ല. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ അടുത്ത ദിവസം മുതൽ സ്രവപരിശോധന തുടങ്ങും.

covid chart


ഇറ്റലിയിൽനിന്ന്​ വന്ന പത്തനംതിട്ടയിലെ മൂന്ന്​ രോഗബാധിതർ 270 പേരുമായി ഇടപഴകിയതായി മന്ത്രി പറഞ്ഞു. ഇതിൽ 95 പേര്‍ അടുത്തിടപഴകിയവരാണ്. കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരു കുട്ടിക്കുമാണ്​ കോവിഡ് 19 സ്ഥിരീകരിച്ചത്​. ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ കണ്ണൂര്‍ സ്വദേശിയായ 3 വയസുള്ള കുട്ടിയാണ്​ എറണാകുളത്ത്​ കോവിഡ് 19 ബാധിച്ച്​ ചികിത്സയിലുള്ളത്​. ആറ് പേരുടെയും നില തൃപ്തികരമാണെന്നും​ മന്ത്രി പറഞ്ഞു.

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കും നിയന്ത്രണമേർപ്പെടുത്തി. പ്രായമായ രണ്ടുപേര്‍ക്ക് വൈറസ്ബാധ സംശയിക്കുന്നുണ്ട്. ഇരുവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newsKK Shailaja Teacher
News Summary - covid-kerala-health minister -updates
Next Story