Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ഇന്ന്​...

സംസ്ഥാനത്ത് ഇന്ന്​ 5022 പേർക്ക്​ കോവിഡ്​

text_fields
bookmark_border
സംസ്ഥാനത്ത് ഇന്ന്​ 5022 പേർക്ക്​ കോവിഡ്​
cancel

തിരുവന്തപുരം​: സംസ്ഥാനത്ത് തിങ്കളാഴ്​ച​ 5022 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 4,257 പേര്‍ക്ക്​ സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 647 പേരുടെ ഉറവിടം വ്യക്തമല്ല. 21 പേർ മരിച്ചു. സംസ്ഥാനത്ത്​ ആകെ കോവിഡ്​ മരണം 1182 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 92,731 പേര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്. 36,599 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,77,291 പേരാണ്​ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്​. ഇവരിൽ 2,53,482പേർ വീട്ടിൽ ക്വാറ​ൈൻറനിലും 23,809പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്​.

തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടെയിമെൻറ്​ സോണ്‍ വാര്‍ഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂര്‍ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ മൈലം (4), കൊല്ലം ജില്ലയിലെ ഇളമാട് (6, 8). എന്നിവയടക്കം പുതിയ 6 ഹോട്ട് സ്പോട്ടുകൾ കൂടി ഇന്ന്​ നിശ്ചയിച്ചിട്ടുണ്ട്​. സംസ്ഥാനത്ത്​ നിലവിൽ 636 ഹോട്ട്​ സ്​പോട്ടുകളാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid In Kerala
Next Story